LiveTV

Live

National

'മുസ്ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധീകരണത്തിന് വിധേയരാക്കണം'

'മുസ്ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധീകരണത്തിന് വിധേയരാക്കണം'
Summary
മുസ്ലീംകളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം കുറക്കാന്‍ അവരെ വന്ധ്യരാക്കണമെന്ന് ആൾ ഇന്ത്യ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് സ്വാധി ദേവ താക്കൂർ..
'മുസ്ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധീകരണത്തിന് വിധേയരാക്കണം'

മുസ്ലീംകളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം കുറക്കാന്‍ അവരെ വന്ധ്യരാക്കണമെന്ന് ആൾ ഇന്ത്യ ഹിന്ദു മഹാസഭ വൈസ് പ്രസിഡന്റ് സ്വാധി ദേവ താക്കൂർ. "മുസ്ലീംകളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം പ്രതിദിനം വളരുകയാണ്. ഇതില്‍ അടിയന്തിരാവസ്ഥ നടപ്പാക്കണം. മുസ്ലിംകളെയും ക്രിസ്ത്യാനികളെയും നിര്‍ബന്ധിത വന്ധീകരണത്തിന് വിധേയരാക്കണം. അതോടെ അവര്‍ക്ക് തങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കാതെ വരും.'' സ്വാധി ദേവ താക്കൂർ പറഞ്ഞു.

ലോകത്ത് തങ്ങളുടേതായ സ്വാധീനം ചെലുത്തുന്നതിനായി ഹിന്ദുക്കള്‍ കൂടുതൽ കുട്ടികൾക്ക് ജന്മം നല്‍കണമെന്നും സ്വാധി ദേവ ആഹ്വാനം ചെയ്തു. ഹരിയാനയില്‍ 'ദേശസ്നേഹി'യായ നഥുറാം ഗോദ്സെയുടെ പ്രതിമ സ്ഥാപിക്കുന്നതില്‍ തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവുമെന്നും അവര്‍ അറിയിച്ചു.