LiveTV

Live

National

ഗര്‍ഭിണികള്‍ക്ക് ലൈംഗികബന്ധം പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആയുഷ് മന്ത്രാലയം

Summary
അങ്ങനെ ഒരു വാക്ക് ആ ബുക്ക്‍ലെറ്റില്‍ എവിടെയും ഒരുതവണ പോലും പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രാലയം
ഗര്‍ഭിണികള്‍ക്ക് ലൈംഗികബന്ധം പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആയുഷ് മന്ത്രാലയം

ആരോഗ്യമുള്ള കുഞ്ഞിന്‍റെ ജനനത്തിന്, ഗര്‍ഭിണികള്‍ കാമം നിയന്ത്രിക്കണമെന്നും മനോഹരമായ ചിത്രങ്ങള്‍ ചുമരില്‍ തൂക്കണമെന്നും നോണ്‍വെജിറ്റേറിയന്‍ ആഹാരപദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിക്കണമെന്നുമാണ് തങ്ങള്‍ പുറത്തിറക്കിയ ബുക്ക്‍ലെറ്റില്‍ പറഞ്ഞിരിക്കുന്നതെന്ന വിശദീകരണവുമായി ആയുഷ് മന്ത്രാലയം.

ജൂണ്‍ 13 മുതല്‍ ഇതുമായി ബന്ധപ്പെട്ട് പ്രിന്‍റ്-ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മാതൃശിശു സംരക്ഷണം എന്ന പേരിലുള്ള ഈ ബുക്‍ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത് സെന്‍റര്‍ കൌണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ യോഗ ആന്‍റ് നാച്ചുറോപതിയാണ്. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു ഓട്ടോണമസ് ബോഡിയാണ് ഈ സിസിആര്‍വൈഎന്‍. ഈ ബുക്‍ലെറ്റില്‍ നിന്നെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് കൃത്യതയില്ലെന്നും പലതും വസ്തുതകള്‍ വളച്ചൊടിച്ചാണെന്നും മന്ത്രാലയം പറയുന്നു.

ഗര്‍ഭിണികള്‍ക്ക് ലൈംഗികബന്ധം പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആയുഷ് മന്ത്രാലയം

ഗര്‍ഭിണിയായതിന് ശേഷം ലൈംഗിക ബന്ധം പാടില്ലെന്ന് ആയുഷ് മന്ത്രാലയം ഇന്ത്യയിലെ ഗര്‍ഭിണികളോട് നിര്‍ദേശിച്ചിരിക്കുന്നു എന്ന രീതിയിലാണ് പല വാര്‍ത്തകളും പുറത്തുവന്നിട്ടുള്ളത്. ഇത് സത്യത്തിന് വിരുദ്ധമാണ്. ഗര്‍ഭിണികള്‍ക്ക് ലൈംഗികബന്ധം പാടില്ല എന്ന ഒരു വാക്ക് ആ ബുക്ക്‍ലെറ്റില്‍ എവിടെയും ഒരുതവണ പോലും പരാമര്‍ശിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രാലയം വിശദീകരിക്കുന്നു.

ഗര്‍ഭിണികള്‍ക്ക് ലൈംഗികബന്ധം പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആയുഷ് മന്ത്രാലയം

പുസ്തകത്തിലെ 14ാം പേജിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ സാന്ദര്‍ഭികമായി വളച്ചൊടിക്കുകയായിരുന്നു. ചായ, കാപ്പി, പൊരിച്ചതും എണ്ണയുള്ളതുമായ ഭക്ഷണങ്ങള്‍, അതുപോലെ മത്സ്യ-മാംസങ്ങള്‍ എല്ലാം ഗര്‍ഭിണിയായിരിക്കെ വര്‍ജ്ജിക്കുന്നത് നല്ലതാണ് എന്നൊരു നിര്‍ദേശം അതിലുണ്ട്. അത് യോഗയും പ്രകൃതിചികിത്സയും പിന്തുടരുന്നവര്‍ക്ക് പൊതുവെ നല്‍കുന്ന ഉപദേശമാണ്. അത് ഇവിടെയും നല്‍കി എന്നേയുള്ളൂ. എന്നാല്‍ മറ്റ് കാര്യങ്ങളെല്ലാം ഒഴിവാക്കി, ഗര്‍ഭിണികള്‍ ഇറച്ചിയും മീനും കഴിക്കാന്‍ പാടില്ലെന്ന് മാത്രമാണ് പ്രചരിച്ചത്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുക വഴി ഗര്‍ഭകാലത്തെ ശര്‍ദ്ദിക്ക് കൂടി ശമനം കിട്ടുമെന്നും മന്ത്രാലയം വിശദീകരിക്കുന്നു.