LiveTV

Live

National

മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു

മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു
Summary
മധ്യപ്രദേശിലെ മന്ദ്സോറില്‍ കര്‍ഷക പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെപ്പ്.

മധ്യപ്രദേശിലെ മന്ദ്സോറില്‍ കര്‍ഷക പ്രക്ഷോഭത്തിന് നേരെ പോലീസ് വെടിവെപ്പ്. നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്തെ കര്‍ഷകരുമായി കേന്ദ്രം യുദ്ധത്തിലാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഉള്ളി, പരിപ്പ് തുടങ്ങി ഒട്ടുമിക്ക വിളകളുടെയും വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ വിളകളുടെ വില വര്‍ധിപ്പിക്കുക, കാര്‍ഷിക കടം എഴുതി തളളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മധ്യപ്രദേശിലെ കര്‍ഷകര്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി മന്ദ്സോറില്‍ നടന്ന പ്രതിഷേധത്തിന് നേരെയാണ് ഉച്ചയോടെ പോലീസ് വെടിയുതിര്‍ത്തത്. ഇതോടെ പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായി. നിരവധി വാഹനങ്ങള്‍ക്ക് കര്‍ഷകര്‍ തീയിട്ടു. പോലീസിന് നേരെ കല്ലേറുണ്ടായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം വിളിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ വെടിവെപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

രാജ്യത്തെ കര്‍ഷകരുമായി സര്‍ക്കാര്‍‌ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന വിമര്‍ശവുമായി കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.