LiveTV

Live

National

ബ്രാഹ്മണരും ബീഫ് കഴിച്ചിരുന്നുവെന്ന് ബിജെപി വക്താവ്; പിന്നീട് തിരുത്തി മാപ്പ് പറച്ചില്‍

ബ്രാഹ്മണരും ബീഫ് കഴിച്ചിരുന്നുവെന്ന് ബിജെപി വക്താവ്; പിന്നീട് തിരുത്തി മാപ്പ് പറച്ചില്‍
Summary
പശു എനിക്ക് ഗോമാതാവ് അല്ല. ഹിന്ദുക്കളുമായി പശുവിന് അത്ര വലിയ ആഴത്തിലുള്ള ബന്ധമുള്ളതായി എനിക്ക് തോന്നുന്നില്ല.

ഒരുകാലത്ത് ബ്രഹ്മണര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കിടയില്‍ ബീഫ് സര്‍വസാധാരണമായ ഭക്ഷണമായിരുന്നുവെന്ന് കര്‍ണാടക ബിജെപി വക്താവ് വാമന്‍ ആചാര്യ. പ്രസ്താവന വിവാദമായതോടെ മാപ്പ് പറഞ്ഞ് തലയൂരാനായി ബിജെപി വക്താവിന്റെ ശ്രമം. ഗോവധവും ബീഫ് ഭക്ഷിക്കലും സംബന്ധിച്ച പരാമര്‍ശത്തിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു രൂക്ഷ വിമര്‍ശം ഉയര്‍ന്നതോടെയാണ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും താന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നുമുള്ള വിശദീകരണവുമായി ആചാര്യ രംഗത്തുവന്നത്.

ബ്രാഹ്മണരും ബീഫ് കഴിച്ചിരുന്നുവെന്ന് ബിജെപി വക്താവ്; പിന്നീട് തിരുത്തി മാപ്പ് പറച്ചില്‍

ഇന്ത്യ കാര്‍ഷിക ഭൂമിയായി മാറുന്നതിന് മുമ്പ് ബ്രഹ്മണര്‍ അടക്കമുള്ള ജാതി സമൂഹത്തിനിടയില്‍ ബീഫ് സര്‍വസാധാരണമായ ഭക്ഷണം ആയിരുന്നുവെന്നായിരുന്നു വാമന്‍ ആചാര്യയുടെ പരാമര്‍ശം. ഒരു കന്നഡ വാര്‍ത്ത ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു ആചാര്യ ഇക്കാര്യം സമ്മതിച്ചത്. 'ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലക്ക് പശു എനിക്ക് ഗോമാതാവ് അല്ല. ഹിന്ദുക്കളുമായി പശുവിന് അത്ര വലിയ ആഴത്തിലുള്ള ബന്ധമുള്ളതായി എനിക്ക് തോന്നുന്നില്ല. പക്ഷേ കര്‍ഷക കുടുംബങ്ങളും പശുക്കളുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒട്ടേറെ സമുദായങ്ങള്‍ക്കിടയില്‍ ഇപ്പോഴും ബീഫ് ഇഷ്ടഭക്ഷണമാണെന്നും ബിജെപി വക്താവ് പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ സ്വന്തം പാര്‍ട്ടി തന്നെ ബിജെപി വക്താവിന് പ്രതിപക്ഷമായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സിടി രവി, മുന്‍ വക്താവ് മധുസൂദന്‍ എന്നിവര്‍ ആചാര്യക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്തുവന്നു. എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും താനത് വിശദീകരിക്കാന്‍ ഒരുങ്ങുന്നതിനിടെ എല്ലാവരും കൂടി വിവാദമാക്കിയെന്നുമാണ് ആചാര്യ പറയുന്നത്. ഏതായാലും ബ്രഹ്മണരും ബീഫ് കഴിച്ചിരുന്നവരാണെന്ന വാദങ്ങള്‍ക്കിടയില്‍ ബിജെപി വക്താവിന്റെ തുറന്നുപറച്ചിലും തിരുത്തലും വലിയ വാര്‍ത്തയായിരിക്കുകയാണ്.