LiveTV

Live

National

പ്രണോയ് റോയുടെ വസതികളില്‍ സിബിഐ റെയ്ഡ്

പ്രണോയ് റോയുടെ വസതികളില്‍ സിബിഐ റെയ്ഡ്
Summary
ഐസിഐസിഐ ബാങ്കിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് റെയ്ഡ്. പ്രണോയ് റോയിക്കും.....

എന്‍ഡിറ്റിവി എക്സിക്യൂട്ടീവ് സഹ ചെയര്‍മാനും സഹ ഉടമയുമായ പ്രണോയ് റോയിയുടെ വസതികളില്‍ സിബിഐ റെയ്ഡ്. ഐസിഐസിഐ ബാങ്കിന് 48 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് റെയ്ഡ്. റെയ്ഡ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് എന്‍ഡിറ്റിവി. സര്‍ക്കാരിന്റെ വേട്ടയാടലിന് കീഴ്പ്പെടില്ലെന്നും എന്‍ഡിറ്റിവി. ഐസിഐസിഐ ബാങ്കില്‍ നിന്ന് 369 കോടി രൂപ വായ്പ എടുത്തതില്‍ 48 കോടി രൂപ തിരിച്ചടക്കാത്ത കേസിലാണ് ഇന്ന് രാവിലെ മുതല്‍ എന്‍ഡിറ്റിവിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് ആരംഭിച്ചത്.

ഡെല്‍ഹി, ഡെറാഡൂണ്‍, മസൂരി എന്നിവിടങ്ങളിലായി 4 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. പ്രണബ് റോയിക്കും മാധ്യമപ്രവര്‍ത്തകയും ഭാര്യയുമായ രാധിക റോയിക്കുമെതിരെ ബാങ്കുകള്‍ക്ക് സാന്പത്തിക നഷ്ടം വരുത്തിയെന്നാരോപിച്ച് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും എന്‍ഡിറ്റിവി പ്രതികരിച്ചു. ജനാധിപത്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്ക് കീഴടങ്ങില്ല, ഇത്തരം ശക്തികളെ പ്രതിരോധിച്ച് രാജ്യത്തിനായി മുന്നോട്ട് പോകുമെന്നും എന്‍ഡിറ്റിവി പ്രസ്താവനയില്‍ അറിയിച്ചു.

എന്‍ഡിറ്റിവിയുടെ ഉടമസ്ഥതയിലുള്ള എന്‍ഡിറ്റിവി പ്രോഫിറ്റ് ചാനല്‍ സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച ദിവസമാണ് സിബിഐ റെയ്ഡ് എന്നതും ശ്രദ്ധേയമാണ്. സാന്പത്തികനഷ്ടം ചൂണ്ടികാട്ടിയാണ് ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.