LiveTV

Live

National

ഞങ്ങള്‍ ബിജെപി ഭക്തരല്ല, ജീവിക്കാന്‍ അനുവദിക്കൂ: കശാപ്പ് നിയന്ത്രണത്തിനെതിരെ സിദ്ധാര്‍ത്ഥ്

ഞങ്ങള്‍ ബിജെപി ഭക്തരല്ല, ജീവിക്കാന്‍ അനുവദിക്കൂ: കശാപ്പ് നിയന്ത്രണത്തിനെതിരെ സിദ്ധാര്‍ത്ഥ്
Summary
നിങ്ങള്‍ക്ക് അധികാരമുണ്ട്. അതുപയോഗിച്ച് ഈ രാജ്യത്തെ ശക്തിപ്പെടുത്തൂ. അല്ലാതെ വ്യക്തികളുടെ സ്വകാര്യജീവിതത്തില്‍ കടന്നുകയറരുത്.

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതു നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ത്ഥ്. "പ്രിയപ്പെട്ട ബിജെപിക്കാരെ, ഞങ്ങള്‍ നിങ്ങളുടെ ഭക്തരോ ലിബറലുകളോ അല്ല. ഞങ്ങള്‍ ഇന്ത്യക്കാര്‍ മാത്രമാണ്. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ. വിദ്വേഷം അവസാനിപ്പിക്കൂ. കന്നുകാലി വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയം ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാന്‍ മാത്രമേ സഹായിക്കൂ. ഇത് അനാവശ്യമാണ്"- സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാന സര്‍ക്കാരുകളാണ് കന്നുകാലി വില്‍പ്പനയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അവര്‍ അനുവദിക്കുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യട്ടെ. കേന്ദ്രസര്‍ക്കാര്‍ അക്കാര്യത്തില്‍ ഇടപെടരുത്. നിങ്ങള്‍ക്ക് അധികാരമുണ്ട്. അതുപയോഗിച്ച് ഈ രാജ്യത്തെ ശക്തിപ്പെടുത്തൂ. അല്ലാതെ വ്യക്തികളുടെ സ്വകാര്യതയിലും അവരുടെ തെരഞ്ഞെടുപ്പുകളിലും കടന്നുകയറരുത്. നിങ്ങളുടെ ഹിന്ദുരാഷ്ട്ര കഥ നിര്‍ത്തൂ. അതിനേക്കാള്‍ എത്രയോ ഭേദമാണ് ഞങ്ങള്‍ – സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.