LiveTV

Live

National

മുസ്‌ലിംകളെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ആര്‍എസ്എസിന്‍റെ പദയാത്ര

മുസ്‌ലിംകളെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ആര്‍എസ്എസിന്‍റെ പദയാത്ര
Summary
ആര്‍എസ്എസിന്‍റെ പോഷക സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് കാശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്കും അവിടെ നിന്ന് അമൃതസറിലേക്കുമാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഈദുല്‍ ഫിത്വറിന്..

മുസ്‌ലിംകള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുക്കാന്‍ ആര്‍എസ്എസ് മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്‍റെ പദയാത്ര. ആര്‍എസ്എസിന്‍റെ പോഷക സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് കാശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്കും അവിടെ നിന്ന് അമൃതസറിലേക്കുമാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഈദുല്‍ ഫിത്വറിന് ഒരു ദിവസം മുമ്പാണ് പദയാത്ര ആരംഭിക്കുക. തെറ്റിദ്ധരിക്കപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ ഖുര്‍ആന്‍ ഭാഗങ്ങള്‍ മുസ്ലിംകളെ പഠിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് ആര്‍എസ്എസ് വൃത്തങ്ങളുടെ വിശദീകരണം. മുതിർന്ന എംആർഎം പ്രവർത്തകന്‍ ഫയാസ് ഖാന്‍ പദയാത്രക്ക് നേതൃത്വം നല്‍കും. എന്നാല്‍ ആര്‍എസ്എസ് ആവശ്യങ്ങള്‍ക്കനുസരിച്ച് ഖുര്‍ആനെയും ഹദീസുകളെയും തെറ്റായി വ്യാഖ്യാനിക്കലാണ് ഇതിനുപിന്നിലെ അജണ്ടയെന്നാണ് പൊതുവെയുള്ള വിമര്‍ശം.

മുസ്‌ലിംകളെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ ആര്‍എസ്എസിന്‍റെ പദയാത്ര

നിരവധി നഗരങ്ങളിലൂടെ കടന്നുപോകുന്ന യാത്രയില്‍ വിവിധയിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം രാഷ്ട്രീയ മഞ്ച് അനുഭാവികൾ പങ്കെടുക്കുക്കുമെന്നാണ് പറയുന്നത്. ആദ്യഘട്ടത്തിൽ ലേയിൽ നിന്ന് ആരംഭിച്ച് കന്യാകുമാരിയിൽ അവസാനിക്കുന്ന യാത്രയുടെ രണ്ടാം ഘട്ടം, കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് അമൃതസറിൽ അവസാനിക്കും.

"മറ്റു സമുദായങ്ങളിലെ മത വികാരങ്ങളോട് ആദരവ് പ്രകടിപ്പിക്കാൻ മുസ്ലീങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്താനാണ് ഈ പദയാത്ര സംഘടിപ്പിക്കിക്കുന്നത്. മുസ്ലീംകള്‍ തങ്ങളുടെ അയൽവാസികളുടെ മതവികാരം വ്രണപ്പെടുത്താൻ പാടില്ലെന്ന് ഖുർആൻ പറയുന്നുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവർ മുസ്ലിംകളല്ല. അതുകൊണ്ട് ഖുർആനിലെ ചില കാര്യങ്ങൾ ശരിയായി വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ മുസ്ലിം സഹോദരങ്ങളെ ഒന്നിപ്പിക്കാൻ വേണ്ടി കൂടിയാണ് ഈ യാത്ര.'' മുസ്‌ലിം രാഷ്ട്രീയ മഞ്ച് ദേശീയ കണ്‍വീനര്‍ സാഹിദ് അക്തര്‍ പറയുന്നു.

അന്ത്യപ്രവാചകന്റെ ഹദീസ് പ്രകാരം മാട്ടിറച്ചി രോഗഹേതുവാണെന്നും അതേസമയം പാലിന് രോഗശമന ശേഷിയുണ്ടെന്നും മുസ്‌ലിം രാഷ്ട്രീയ മഞ്ചിന് നേതൃത്വം നല്‍കുന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ റമദാന്‍ സന്ദേശത്തില്‍ പറഞ്ഞു. ''നമുക്ക് ഗോക്കളെ സംരക്ഷിച്ച് രോഗവ്യാപനം തടയാം. പശുക്കള്‍ അറുക്കപ്പെടണമെന്നും ബലിയര്‍പ്പിക്കപ്പെടണമെന്നും ഇസ്‌ലാം എവിടെയും പറഞ്ഞിട്ടില്ല. സമ്പൂര്‍ണ ഗോഹത്യയാണ് നാം ആവശ്യപ്പെടുന്നത്. അതിനെ ചൊല്ലി ഒരു വിവാദവും ഉണ്ടാവരുത്. വലിയ നന്മയാണ് അതുണ്ടാക്കുക.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.