LiveTV

Live

National

കശാപ്പ് നിയന്ത്രണം: ബിജെപി നേതാവ് പാര്‍ട്ടി വിട്ടു

കശാപ്പ് നിയന്ത്രണം: ബിജെപി നേതാവ് പാര്‍ട്ടി വിട്ടു
Summary
കന്നുകാലികളുടെ അറവുനിയന്ത്രണത്തില്‍ പ്രതിഷേധിച്ച് മേഘാലയിലെ ബിജെപി നേതാവ് പാര്‍ട്ടി വിട്ടു.

കന്നുകാലികളുടെ അറവുനിയന്ത്രണത്തില്‍ പ്രതിഷേധിച്ച് മേഘാലയിലെ ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. ഗാരോ ഹില്‍സില്‍ നിന്നുള്ള ബെര്‍ണാഡ് മരാക്കാണ് പാര്‍ട്ടി വിട്ടത്. ബീഫ് വിഷയത്തില്‍ ബിജെപി ഗോത്ര വിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയാണെന്ന് മരാക് കുറ്റപ്പെടുത്തി. ഗോത്രവിഭാഗങ്ങളിലേക്ക് ഹിന്ദുത്വ ആശയങ്ങള്‍ കടത്തിവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

തന്‍റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ കുറഞ്ഞ നിരക്കില്‍ ബീഫ് നല്‍കുമെന്ന് നേരത്തെ മരാക് പ്രഖ്യാപിച്ചിരുന്നു. ബീഫ് നിരോധം മേഘാലയിലെ ബിജെപിയുടെ അജണ്ടയല്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് നളിന്‍ കൊഹ്ലി വ്യക്തമാക്കി. തങ്ങള്‍ ബീഫ് കഴിക്കുന്നവര്‍ക്കെതിരല്ലെന്ന് ബിജെപിയുടെ സംസ്ഥാനത്തെ അധ്യക്ഷന്‍ ഷിബുന്‍ ലിന്‍ഡോയും വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ണമായ ബീഫ് നിരോധം സംസ്ഥാനത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും വൃത്തിയുള്ള കശാപ്പുശാലകളാണ് സംസ്ഥാനത്തിന് വേണ്ടതെന്നും ലിന്‍ഡോ വ്യക്തമാക്കി.

കേരളം, കര്‍ണാടകം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ് കേന്ദ്രത്തിന്‍റെ കശാപ്പ് നിയന്ത്രണത്തിനെതിരെ പ്രധാനമായും രംഗത്തെത്തിയിട്ടുള്ളത്.