LiveTV

Live

National

'മുത്തലാഖ് ചൊല്ലില്ലെന്ന ഉറപ്പ് വരനോട് ആവശ്യപ്പെടും'

'മുത്തലാഖ് ചൊല്ലില്ലെന്ന ഉറപ്പ് വരനോട് ആവശ്യപ്പെടും'
Summary
മുത്തലാഖ് നിരസിക്കാന്‍ സ്ത്രീക്ക് അവകാശം നല്‍കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായാണ്, മുത്തലാഖ് ചൊല്ലില്ലെന്ന ഉറപ്പ് നിഖാഹ് നാമയില്‍ ഉള്‍പ്പെടുത്താന്‍ ഖാദിമാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും

മുത്തലാഖ് ചൊല്ലില്ലെന്ന ഉറപ്പ് നിഖാഹിന്‍റെ സമയത്ത് വരനോട് ആവശ്യപ്പെടുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. ഇക്കാര്യം നിഖാഹ് നാമയില്‍ ഉള്‍പ്പെടുത്താന്‍ ഖാദിമാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോര്‍ഡ് അറിയിച്ചു. കേസിലെ വാദത്തിനിടെ വാക്കാല്‍ ബോര്‍ഡ് കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നു.

മുത്തലാഖ് നിരസിക്കാന്‍ സ്ത്രീക്ക് അവകാശം നല്‍കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായാണ്, മുത്തലാഖ് ചൊല്ലില്ലെന്ന ഉറപ്പ് നിഖാഹ് നാമയില്‍ ഉള്‍പ്പെടുത്താന്‍ ഖാദിമാര്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രിം കോടിതിയോട് പറഞ്ഞത്. ഇക്കാര്യം രേഖാമൂലം നല്‍കാന്‍ കഴിയുമോ എന്ന് കോടതി ബോര്‍ഡിനോട് ചോദിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് ഇന്ന് സത്യവാങ്മൂലം നല്‍കിയത്. നിഖാഹ് ചെയ്ത് കൊടുക്കുന്ന മുത്ത്വലാഖ് ചൊല്ലില്ലെന്ന ഉറപ്പ് വരനോട് വാങും. ഇക്കാര്യം നിഖാഹ് നാമയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം ഖാദിമാര്‍ക്ക് നല്‍കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുത്തലാഖ് ഏറ്റവും അനഭിലഷണീയമായ വിവാഹ മോചന രീതിയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. മുത്തലാഖ് കേസില്‍ കോടതി നേരത്തെ വാദം പൂര്‍ത്തിയായിരുന്നു. കേസില്‍ കോടതി വിധി പറയാനിരിക്കയാണ് ബോര്‍ഡിന്‍റെ സത്യവാങ്മൂലം.