LiveTV

Live

National

ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാനുള്ള ഔഷധം എങ്ങനെ തയാറാക്കാം ? പാഠപുസ്‍തകത്തിലും ലിംഗവിവേചനത്തിന്റെ ചേരുവ

ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാനുള്ള ഔഷധം എങ്ങനെ തയാറാക്കാം ? പാഠപുസ്‍തകത്തിലും ലിംഗവിവേചനത്തിന്റെ ചേരുവ
Summary
വെളുത്ത ആരോഗ്യമുള്ള പൊക്കം കൂടിയ കുഞ്ഞുങ്ങള്‍ക്കായി ഗര്‍ഭം ധരിക്കേണ്ട രീതി പഠിപ്പിക്കാന്‍ ആര്‍എസ്എസ് പ്രത്യേക ക്ലാസുകള്‍ ആരംഭിച്ച വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

വെളുത്ത, ആരോഗ്യമുള്ള, പൊക്കം കൂടിയ കുഞ്ഞുങ്ങള്‍ക്കായി ഗര്‍ഭം ധരിക്കേണ്ട രീതി പഠിപ്പിക്കാന്‍ ആര്‍എസ്എസ് പ്രത്യേക ക്ലാസുകള്‍ ആരംഭിച്ച വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ആണ്‍കുഞ്ഞുണ്ടാകാനുള്ള ഔഷധം തയാറാക്കാനുള്ള ചേരുവകള്‍ ഇപ്പോള്‍ ബിരുദത്തിന് പഠിക്കുന്നവരുടെ പാഠപുസ്തകത്തിലുമുണ്ട്.

അതും ആയുര്‍വേദ, മെഡിസിന്‍, സര്‍ജറി ബിരുദം (ബിഎഎംഎസ്) കോഴ്‍സിന്റെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പാഠപുസ്തകത്തിലാണ് ഈ വിചിത്ര ചേരുവകളെ കുറിച്ച് പറയുന്നത്. ചേരുവ ഇതാണ്: പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു പേരാല്‍ കണ്ടുവെക്കുക. വടക്ക് ഭാഗത്തേക്ക് ദര്‍ശനം വരുന്ന രണ്ടു കൊമ്പുകള്‍ സംഘടിപ്പിക്കുക. പിന്നെ വേണ്ടത് ഉഴുന്നും കടുകും. ഇതു രണ്ടും രണ്ട് ധാന്യങ്ങള്‍ വീതം. പിന്നെ കുറച്ച് തൈരും ആവശ്യമുണ്ട്. ആദ്യമെടുത്ത ചേരുവകളെല്ലാം കൂടി അരച്ച് തൈരില്‍ ചേര്‍ത്ത് കഴിച്ചാല്‍ ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാമെന്നാണ് പാഠപുസ്തകം പറയുന്നത്. മഹാരാഷ്ട്രയിലെ ബിഎഎംഎസ് സിലബസിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുകൂടാതെ ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ നിരവധി ഔഷധക്കൂട്ടുകളെ കുറിച്ചും ബുക്കില്‍ പറയുന്നുണ്ട്.