LiveTV

Live

National

മണിപ്പൂരില്‍ വീണ്ടും കൂറ് മാറ്റം; 4കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

മണിപ്പൂരില്‍ വീണ്ടും കൂറ് മാറ്റം; 4കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
Summary
ഇതോടെ നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 27ആയി ഉയര്‍ന്നു. സംഖ്യകക്ഷിയായ എന്‍പിപി അംഗം മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ അട്ടിമറി ഭീഷണിയെയും സര്‍ക്കാര്‍ മറികടുന്നു.

മണിപ്പൂരില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. നേരത്തെ രണ്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയിരുന്നു. ഇതോടെ നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ എണ്ണം 27ആയി ഉയര്‍ന്നു. സംഖ്യകക്ഷിയായ എന്‍പിപി അംഗം മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ അട്ടിമറി ഭീഷണിയെയും സര്‍ക്കാര്‍ മറികടുന്നു.

മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിപ്പിക്കാനായാത് 21 അംഗങ്ങളെ. 28 സീറ്റുകളുമായി കോണ്‍ഗ്രസായി ഏറ്റവും വലിയ കക്ഷി. എന്നിട്ടും നാഷണല്‍ പ്യൂപ്പിള്‍സ് പാര്‍ട്ടി, നാഗാ പ്യൂപ്പിള്‍സ് ഫ്രണ്ട് എന്നിവരുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി സര്‍ക്കാരിനെ പിന്തുണക്കുകയും ചെയ്തിരുന്നു.

എന്നാല്‍, എന്‍പിപി അംഗമായ ആരോഗ്യ മന്ത്രി മുഖ്യമന്ത്രി ബിരേന്‍ സിങുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാജിവെച്ചതോടെ ബിജെപി ക്യാമ്പില്‍ പരിഭ്രാന്തിയായി. നാല് അംഗങ്ങളുള്ള എന്‍പിപി പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന അവസ്ഥ. ആ ഭീഷണിയെയാണ് നാല് കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി സ്വന്തം പാളയത്തിലെത്തിച്ച് ബിജെപി മറികടന്നിരിക്കുന്നത്. ഇതോടെ സര്‍ക്കാരിനുള്ള ആകെ പിന്തുണ 35 ആയി ഉയര്‍ന്നു. കോണ്‍ഗ്രസിന്‍റെ ശക്തി 222 ആയി കുറഞ്ഞു.

ഇംഫാലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബിരേന്‍ സിങാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കിയത്. കൂറ് മാറിയ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.