LiveTV

Live

National

ഒരു വോട്ടിന് 4000 രൂപ; ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും

ഒരു വോട്ടിന് 4000 രൂപ; ആര്‍കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചേക്കും
Summary
തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍കെ നഗറില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 12 നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് മാറ്റിവെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

ഒരു വോട്ടര്‍ക്ക് നാലായിരം രൂപ വീതം നല്‍കിയതായാണ് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ശശികല വിഭാഗമാണ് പണം നല്‍കിയിരിക്കുന്നത്. ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തലവന്‍ തിങ്കളാഴ്ച ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും എഐഎഡിഎംകെ ശശികല വിഭാഗം തഞ്ചാവൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും പണം നല്‍കിയതായി രേഖകളിലുണ്ട്. വിതരണം ചെയ്യാനായി ഓരോരുത്തര്‍ക്കും പാര്‍ട്ടി കൈമാറിയ തുകയുടെ കണക്കും രേഖപ്പെടുത്തിയിട്ടുണ്ട്. രേഖകള്‍‌ പുറത്തുവന്നതോടെ ഉപതെരഞ്ഞെടുപ്പ് മാറ്റിവക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ശശികലയും സംഘവും ആര്‍കെ നഗറിലെ സ്ഥാനാര്‍ഥി ടിടിവി ദിനകരന് വോട്ടുറപ്പിക്കാന്‍ 89 കോടി രൂപ പൊടിച്ചുവെന്നാണ് ആരോപണം.