LiveTV

Live

National

ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; പരാതിയുമായി സാക്ഷി

ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; പരാതിയുമായി സാക്ഷി
Summary
ട്വിറ്ററിലൂടെയാണ് ധോണിയുടെ വ്യക്തിവിവരങ്ങള്‍ പരസ്യമായത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. ട്വിറ്ററിലൂടെയാണ് ധോണിയുടെ വ്യക്തിവിവരങ്ങള്‍ പരസ്യമായത്. ഇതേത്തുടര്‍ന്ന് സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന പരാതിയുമായി ധോണിയുടെ ഭാര്യ സാക്ഷി ധോണി രംഗത്തെത്തി. വാർത്താവിനിമയ മന്ത്രി രവി ശങ്കർ പ്രസാദിനെ തെറ്റ് ചൂണ്ടിക്കാണിച്ചാണ് സാക്ഷിയുടെ പ്രതികരണം.

ആധാർ നടപ്പിലാക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയെ സഹായിക്കുന്ന ഇ ഗണേണിങ് ഏജൻസിയായ കോമണ്‍ സര്‍വീസ് സെന്‍ററാണ് ഒരൊറ്റ ട്വീറ്റിലൂടെ ധോണിയുടെ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ധോണി ആധാർ വിവരങ്ങൾ കൂട്ടിച്ചേര്‍ക്കുന്നതിനായി എത്തിയപ്പോള്‍ താരത്തിന്‍റെ ചിത്രവും വിവരങ്ങളും ഉൾപ്പെടുത്തി സിഎസ്‍സി ട്വീറ്റ് ചെയ്യുകയും അതിൽ മന്ത്രിയെ ടാഗ് ചെയ്യുകയും ചെയ്‌തിരുന്നു. തുടർന്നാണ് പരാതിയുമായി സാക്ഷി രംഗത്തെത്തിയത്.

ധോണിയുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; പരാതിയുമായി സാക്ഷി

ഇനി എന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ?​ ആധാറിനുള്ള അപേക്ഷ ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതു സ്വത്തക്കായിരിക്കുന്നു എന്നായിരുന്നു സാക്ഷിയുടെ ട്വീറ്റ്. ഇതില്‍ മന്ത്രി ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് മറുപടിയുമായി മന്ത്രി രംഗത്തുവരുന്നത്. എന്തായാലും ട്വീറ്റ് ഉടൻ തന്നെ പിൻവലിച്ചെങ്കിലും സ്വകാര്യതയുടെ ലംഘനത്തിനെതിരെ വന്‍ പ്രതിഷേധമാണ് ട്വിറ്ററില്‍ ഉയരുന്നത്.