LiveTV

Live

National

മുസ്‍ലിം സ്ത്രീകളുടെ മൃതദേഹത്തെ ഭോഗിക്കണമെന്ന് ആഹ്വാനം 'ചെയ്ത' യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായാല്‍...

മുസ്‍ലിം സ്ത്രീകളുടെ മൃതദേഹത്തെ ഭോഗിക്കണമെന്ന് ആഹ്വാനം 'ചെയ്ത' യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായാല്‍...
Summary
ഇത്തവണ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയമാണ് നേടിയത്. അതും ഒരു മുഖ്യമന്ത്രി മുഖമില്ലാതെ.

ഇത്തവണ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയമാണ് നേടിയത്. അതും ഒരു മുഖ്യമന്ത്രി മുഖമില്ലാതെ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദത്തിനായുള്ള വടംവലിയും ശക്തമായിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ പിന്തുടരുന്ന സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൌര്യയുടെ പേരായിരുന്നു ഏറ്റവും കൂടുതല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടതും. എന്നാല്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി വിവാദ സന്യാസി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി നേതൃത്വം ഇന്നലെ തീരുമാനിച്ചു. തീവ്ര ഹിന്ദുത്വ നയം പിന്‍പറ്റുന്നതിനപ്പുറം കടുത്ത മുസ്‍ലിം വിദ്വേഷം വച്ചുപുലര്‍ത്തുന്ന നേതാവ് കൂടിയാണ് ആദിത്യനാഥ്.

മുസ്‍ലിം സ്ത്രീകളുടെ മൃതദേഹത്തെ ഭോഗിക്കണമെന്ന് ആഹ്വാനം 'ചെയ്ത' യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായാല്‍...

തെരഞ്ഞെടുപ്പ് കാലത്തും പിന്നീടും വിവാദങ്ങള്‍ വല വീശിപ്പിടിച്ചിരുന്ന നേതാവ്. വര്‍ഗീയ കലാപങ്ങള്‍ക്ക് ആഹ്വാനം ചെയ്തതുള്‍പ്പെടെ നിരവധി കേസുകളും ആദിത്യനാഥിന്റെ പേരിലുണ്ട്. 2007 ല്‍ മുഹറം ഘോഷ യാത്രക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരു ഹിന്ദു ബാലന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹിന്ദുക്കള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആദിത്യനാഥ് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗോരക് പൂര്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതേ തുടര്‍ന്ന് അറസ്റ്റിലായ ആദിത്യനാഥിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു. ജയില്‍വാസവും ഇക്കാലത്തുണ്ടായി. വര്‍ഗീയവിഷം ചീറ്റുന്നതില്‍ സാക്ഷി മഹാരാജിനൊപ്പം കിടപിടിക്കുന്ന വ്യക്തിയാണ് യോഗി ആദിത്യനാഥ്. മുസ്‍ലിം സ്ത്രീകളുടെ മൃതദേഹം കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് ഒരിക്കല്‍ യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ അടുത്ത അനുയായി പ്രസംഗിച്ചിരുന്നു. ഇതിനെ ആവേശത്തോടെയാണ് യോഗി കേട്ടിരുന്നത്. 2015 മാര്‍ച്ചിലായിരുന്നു വിവാദമായ ഈ പ്രസംഗം നടന്നത്. യുപി നിയുക്തമുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനു പിന്നാലെ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഒരു ചോദ്യചിഹ്നമായി പ്രചരിക്കുന്നുണ്ട്. ഇതിനൊപ്പം ആദിത്യനാഥിന്റെ മറ്റു വിവാദ പ്രസംഗങ്ങളും.

മതസ്പര്‍ദ്ധ വളര്‍ത്തുന്ന നിരവധി പ്രസംഗങ്ങളിലൂടെയാണ് ആദിത്യനാഥ് ഓര്‍മിക്കപ്പെടുന്നത് തന്നെ. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പാത പിന്തുടര്‍ന്ന് ഇന്ത്യയിലും മുസ്‍ലിംകളെ നിരോധിക്കണമെന്ന് ആദിത്യനാഥ് ആഹ്വാനം ചെയ്തിരുന്നു. അമീര്‍ഖാനെ ഇന്ത്യയില്‍ നിന്നും ഓടിക്കണമെന്നും യോഗയെ എതിര്‍ക്കുന്നവരെ കടലില്‍ തള്ളണമെന്നും ഒരു ഹിന്ദുപെണ്‍കുട്ടിയെ മതംമാറ്റിയാല്‍ പകരം നൂറു മുസ്‍ലിം പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തണമെന്നും തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര വിവാദ പ്രസംഗങ്ങള്‍ ആദിത്യനാഥ് നടത്തിയിട്ടുണ്ട്. വിശുദ്ധ മദർ തെരേസ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത് മതപരിവർത്തനത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന ആരോപണം ഏറെ വിവാദങ്ങൾക്കു വഴി തെളിച്ചിരുന്നു. 2005ൽ ക്രൈസ്തവരെ ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നതിനുള്ള ശുദ്ധീകരണ പരിപാടിക്കു നേതൃത്വം നൽകി. ആദിത്യനാഥിന്റെ പ്രസ്താവനകളെല്ലാം ബിജെപിക്ക് തലവേദന സൃഷ്ടിച്ചിരുന്നെങ്കിലും അതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ മുടന്തന്‍ന്യായം. ഏതായാലും വര്‍ഗീയതക്ക് കുടപിടിക്കുന്ന ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായാല്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഇനിയെന്താകുമെന്ന് കണ്ടറിയാം.