LiveTV

Live

National

കുളിമുറിയില്‍ ഒളിഞ്ഞ് നോക്കാനാണ് പ്രധാനമന്ത്രിക്ക് താല്‍പര്യമെന്ന് രാഹുല്‍

കുളിമുറിയില്‍ ഒളിഞ്ഞ് നോക്കാനാണ് പ്രധാനമന്ത്രിക്ക് താല്‍പര്യമെന്ന് രാഹുല്‍
Summary
കോണ്‍ഗ്രസ് എസ്പി സഖ്യത്തിന്റെ സംയുക്തപ്രകടനപത്രിക പ്രഖ്യാപനവേളയിലാണ് രാഹുല്‍ മോദിയെ കടന്നാക്രമിച്ചത്...

മന്‍മോഹന്‍ സിങിനെതിരായ റെയിന്‍കോട്ട് പരാമര്‍ശത്തില്‍ പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി. കുളിമുറിയില്‍ ഒളിഞ്ഞ് നോക്കാനാണ് പ്രധാനമന്ത്രിക്ക് താല്‍പര്യമെന്നും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യലാണ് മോദിയുടെ പ്രധാനവിനോദമെന്നും രാഹുല്‍ പരിഹസിച്ചു.

മഴക്കോട്ട് ധരിച്ച് കുളിക്കുന്ന മന്‍മോഹന്‍ സിങില്‍ നിന്ന് രാഷ്ട്രീയനേതാക്കള്‍ക്ക് ഒരുപാട് പഠിക്കാനുണ്ടെന്നും ഗൂഗിളില്‍ തിരഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മണ്ടത്തരങ്ങള്‍ പറയുന്ന രാഷ്ട്രീയനേതാവ് കോണ്‍ഗ്രസ് യുവനേതാവാണെന്നും കഴിഞ്ഞ ദിവസം മോദി പരിഹസിച്ചിരുന്നു. കോണ്‍ഗ്രസ് എസ്പി സഖ്യത്തിന്റെ സംയുക്തപ്രകടനപത്രിക പ്രഖ്യാപനവേളയിലാണ് രാഹുല്‍ മോദിയെ കടന്നാക്രമിച്ചത്. അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് പ്രകടനപത്രിക പുറത്ത് വിട്ടത്.