LiveTV

Live

National

മൌനം വെടിഞ്ഞ് പനീര്‍ ശെല്‍വം; ജയലളിതയുടെ ശവകുടീരത്തിനരികെ നാടകീയരംഗങ്ങള്‍

മൌനം വെടിഞ്ഞ് പനീര്‍ ശെല്‍വം; ജയലളിതയുടെ ശവകുടീരത്തിനരികെ നാടകീയരംഗങ്ങള്‍
Summary
ചില സത്യങ്ങള്‍ ജനങ്ങളോട് പറയാനുണ്ടെന്ന് പറഞ്ഞാണ് പുതിയ രാഷ്ട്രീയനീക്കവുമായി പനീര്‍ ശെല്‍വം രംഗത്തെത്തിയത്.

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനിടെ മൌനം വെടിഞ്ഞ് പനീര്‍ ശെല്‍വം രംഗത്തെത്തി. ജയലളിതയുടെ ശവകുടീരത്തിനരികെ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ‍പനീര്‍ശെല്‍വം മൌനം വെടിഞ്ഞത്. പനീര്‍ ശെല്‍വം ശവകുടീരത്തിനരികെ അര മണിക്കൂറോളം ചെലവഴിച്ചു. തുടര്‍ന്ന് ചില സത്യങ്ങള്‍ ജനങ്ങളോട് പറയാനുണ്ടെന്ന് പറഞ്ഞാണ് പുതിയ രാഷ്ട്രീയനീക്കവുമായി പനീര്‍ ശെല്‍വം രംഗത്തെത്തിയത്.

ജനസമ്മതി കണക്കിലെടുത്താണ് ജയലളിത തന്നോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെട്ടതെന്ന് പനീര്‍ ശെല്‍വം പറഞ്ഞു. സംസ്ഥാനത്തെയും പാര്‍ട്ടിയെയും സംരക്ഷിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. എന്നാല്‍ രാജി വെക്കാന്‍ ശശികല സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. തന്റെ മന്ത്രിസഭയിലെ ചില മന്ത്രിമാരും തനിക്കെതിരെ നീക്കം നടത്തി. മുഖ്യമന്ത്രിയായ തന്നെ അവഹേളിച്ചു. പാര്‍ട്ടി പിളര്‍ത്താന്‍ തനിക്ക് ആഗ്രഹമില്ല. എന്നാല്‍ നിയമപ്രശ്നങ്ങള്‍ തീരും വരെ മുഖ്യമന്ത്രിയായി തുടരുമെന്നും പനീര്‍ ശെല്‍വം പറഞ്ഞു.

ഇതോടെ നാളെ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ഉറപ്പായി.