LiveTV

Live

National

ബംഗാളില്‍ സ്ഥലമെടുപ്പിനെതിരായ പ്രതിഷേധത്തിനു നേരെ വെടിവെപ്പ്; ഒരു മരണം

ബംഗാളില്‍ സ്ഥലമെടുപ്പിനെതിരായ പ്രതിഷേധത്തിനു നേരെ വെടിവെപ്പ്; ഒരു മരണം
Summary
ജനങ്ങളുടെ സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കില്ലെന്നും ആവ്യമെങ്കില്‍ പദ്ധതി ഇപ്പോള്‍ ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തു നിന്ന് മാറ്റുമെന്നും മുഖ്യമന്ത്രി മമതാബാനര്‍ജി പ്രതികരിച്ചു...

പവര്‍ഗ്രിഡ് സ്ഥാപിക്കുന്നതിന് സ്ഥലമേറ്റെടുക്കുന്നതിനെതിരെ പ്രതിഷേധം. പശ്ചിമബംഗാളിലെ ഭങ്കറില്‍ ഒരാള്‍ പൊലീസ് വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു. ജനങ്ങളുടെ സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കില്ലെന്നും ആവ്യമെങ്കില്‍ പദ്ധതി ഇപ്പോള്‍ ഉദ്ദേശിച്ചിട്ടുള്ള സ്ഥലത്തു നിന്ന് മാറ്റുമെന്നും മുഖ്യമന്ത്രി മമതാബാനര്‍ജി പ്രതികരിച്ചു.

പശ്ചിമബംഗാളിലെ ട്വന്റിഫോര്‍ പര്‍ഗാന ജില്ലയിലെ ഭങ്കര്‍ 2 ബ്ലോക്കിലാണ് പ്രതിഷേധിക്കുന്ന ജനങ്ങളും പോലീസുമായി സംഘര്‍ഷമുണ്ടായത്. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ പദ്ധതിയ്ക്കായി ഖമറൈറ്റ്, മാച്ചി ഭങ്ക, ടോണ, പദ്മപുക്കൂര്‍ എന്നിവിടങ്ങളില്‍ നിന്നായി 16 ഏക്കര്‍ കൃഷി ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ കര്‍ഷകര്‍ കഴിഞ്ഞ ഒരാഴ്ചയായി സമരത്തിലാണ്. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് വെടിവെച്ചതിനെത്തുടര്‍ന്നാണ് ഒരാള്‍ കൊല്ലപ്പെട്ടത്. പൊലീസും ദ്രുതകര്‍മസേനയും തങ്ങളെ ആക്രമിക്കുകയയാണെന്നും ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയ സ്ഥലം എം.എല്‍.എയും മന്ത്രിയുമായ അബ്ദുറസാക്ക് മൊല്ലയെ ജനങ്ങള്‍ ഗ്രാമത്തിലേക്ക് പ്രവേശിപ്പിച്ചില്ല. ഗ്രാമം പുറമെ നിന്നുള്ളവര്‍ കയ്യടക്കിയിരിക്കുകയാണെന്നും സമരത്തിനു പിന്നില്‍ സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാറും മറ്റു തീവ്രവാദ ഗ്രൂപ്പുകളുമാണെന്ന് അബ്ദുറസാക്ക് മൊല്ല ആരോപിച്ചു. സി.പി.എമ്മും കോണ്‍ഗ്രസു ഇവര്‍ക്ക് പിറകിലുണ്ടെന്നും റസാക്ക് മൊല്ല ആരോപിച്ചു. ജനങ്ങളുടെ സമ്മതമില്ലാതെ ഭൂമി ഏറ്റെടുക്കില്ലെന്നും ആവശ്യമെങ്കില്‍ പദ്ധതി വേറെ സ്ഥലത്തേക്ക് മാറ്റുമെന്നും സംഭവത്തോട് പ്രതികരിക്കവെ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.