LiveTV

Live

National

എയര്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ മോശം വിമാനക്കമ്പനി

എയര്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ മോശം വിമാനക്കമ്പനി
Summary
കൃത്യനിഷ്ഠ എത്രത്തോളം പാലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്

ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യക്ക് മൂന്നാംസ്ഥാനം. മോശം വിമാന സര്‍വ്വീസുകളില്‍ എയര്‍ ഇന്ത്യക്ക് മുന്നിലുള്ളത് ഇസ്രായേലില്‍ നിന്നുള്ള ഇലാല്‍ എയര്‍ലൈനും ഐസ്‍ലാന്‍ഡ് എയറും മാത്രമാണ്. ലോകത്ത് ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഡച്ച് എയര്‍ലൈന്‍ കമ്പനിയായ കെ.എല്‍.എം ആണ് ഒന്നാം സ്ഥാനത്ത്. സ്‌പെയിനില്‍ നിന്നുളള ഐബീരിയ എയര്‍ലൈന്‍, ജപ്പാന്‍ കമ്പനിയായ ജാല്‍, ഖത്തര്‍ എയര്‍വേവ്‌സ് എന്നിവക്കാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍. കൃത്യനിഷ്ഠ എത്രത്തോളം പാലിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.