LiveTV

Live

National

തുടര്‍ച്ചയായ ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതിക്ക് അതൃപ്തി

തുടര്‍ച്ചയായ ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതിക്ക് അതൃപ്തി
Summary
ശത്രു സ്വത്ത് നിയമ ഭേദഗതി അഞ്ചാം തവണയും ഓര്‍ഡിനന്‍സായി പുതുക്കിയിറക്കിയതിലാണ് രാഷ്ട്രപതി ഒടുവില്‍ അതൃപ്തി രേഖപ്പെടുത്തിയത്. 

കേന്ദ്രം തുടര്‍ച്ചയായി ഓര്‍ഡിനന്‍സുകള്‍ ഇറക്കുന്നതിലും പുതുക്കുന്നതിലും രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതൃപതി അറിയിച്ചതായി സൂചന. ശത്രു സ്വത്ത് നിയമ ഭേദഗതി അഞ്ചാം തവണയും ഓര്‍ഡിനന്‍സായി പുതുക്കിയിറക്കിയതിലാണ് രാഷ്ട്രപതി ഒടുവില്‍ അതൃപ്തി രേഖപ്പെടുത്തിയത്.

പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതിരുന്ന ശത്രുസ്വത്ത് നിയമഭേദഗതി മന്ത്രിസഭയുടെ അംഗീകാരം പോലും നേടാതെ ഓര്‍ഡിനന്‍സായി നേരത്തെ നാല് തവണ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരുന്നു. ഇതേ തുടര്‍ന്ന് രാഷ്ട്രപതി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷവും കേന്ദ്രം സമാന നിലപാട് തുടരുകയാണുണ്ടായത്.

കഴിഞ്ഞ ആഴ്ച ചേര്‍ന്ന മന്ത്രി സഭായോഗം ഈ ഓര്‍ഡിന്‍സിന് അംഗീകാരം നല്‍കിയതോടെ കേന്ദ്രം വീണ്ടും രാഷ്ട്രപതിക്ക് അംഗീകാരത്തിനായി അയച്ചു. ഇതിന്‍മേലാണ് ഇപ്പോള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതൃപ്തി അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. പൊതുജന താല്‍പര്യാത്ഥമുള്ള കാര്യമായതിനാലാണ് ഇപ്പോഴത്തെ പുതുക്കിയ ഓര്‍ഡിനന്‍സില്‍ ഒപ്പു വക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞായി അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

പാകിസ്ഥാനിലേക്കും ചൈനയിലേക്കും മറ്റും യുദ്ധകാലത്തു കുടിയേറിയവരുടെ അടക്കം, ഇന്ത്യയിലുള്ള സ്വത്തുവകകളുടെ പിന്തുടര്‍ച്ചാവകാശത്തിനും കൈമാറ്റത്തിനും എതിരേ കൊണ്ടുവന്ന ഭേദഗതിയാണ് ശത്രുസ്വത്ത് നിയമ ഭേദഗതി.