LiveTV

Live

National

നിരാശ വ്യക്തമാക്കി അദ്വാനി

നിരാശ വ്യക്തമാക്കി അദ്വാനി
Summary
അടല്‍ജി ഇന്ന് പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും അസ്വസ്ഥനാകുമായിരുന്നുവെന്നും എംപി സ്ഥാനം രാജിവയ്ക്കാന്‍ തോന്നിപ്പിക്കുമാറ് നിരാശാജനകമാണ് സഭ സ്തംഭനമെന്നും അദ്വാനി

ലോക്സഭ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നതില്‍ നിരാശയറിയിച്ച് മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി. പ്രതിപക്ഷവുമായി സംസാരിച്ച് ലോക്സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിങിനോട് അദ്വാനി ആവശ്യപ്പെട്ടു.എംപി സ്ഥാനം രാജിവയ്ക്കാന്‍ തോന്നിപ്പിക്കുന്ന തരത്തില്‍ നിരാശാജനകമാണ് ലോകസഭ സ്തംഭനമെന്നും അദ്വാനി.

തൃണമുല്‍ കോണ്‍ഗ്രസ് എംപി ഐദ്രിസ് അലിയാണ് അദ്വാനി ഇത്തരത്തില്‍ തന്നോട് പറഞ്ഞതായി വ്യക്തമാക്കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അടല്‍ജി ഇന്ന് പാര്‍ലമെന്‍റില്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും അസ്വസ്ഥനാകുമായിരുന്നുവെന്നും അദ്വാനി പറഞ്ഞതായി അലി അവകാശപ്പെട്ടു.

ലോക്സഭ സ്തംഭനം ഒഴിവാക്കേണ്ടത് ഭരണപക്ഷത്തിന്‍റെയും പ്രതിപക്ഷത്തിന്‍റെയും ഉത്തരവാദിത്തമാണെന്നും സഭയുടെ നിയന്ത്രണം സ്പീക്കര്‍ക്കോ പാര്‍ലമെന്‍ററി കാര്യ മന്ത്രിക്കോ ഉള്ളതായി തനിക്ക് തോന്നുന്നില്ലെന്നും അദ്വാനി നേരത്തെ പറഞ്ഞിരുന്നു.