LiveTV

Live

National

ജമ്മുവില്‍ പാക് വെടിവെപ്പ്; എട്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു

ജമ്മുവില്‍ പാക് വെടിവെപ്പ്; എട്ട് ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു
Summary
ഇന്ന് രാവിലെ ആറു മണിക്ക് ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് തുടരുന്നു. സാംബാ ,രജോരി മേഖലയില്‍ ‌24 മണിക്കൂറിനിടെ 8 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരിക്കേറ്റു. ശക്തമായ തിരിച്ചടിച്ചുവെന്ന് ബി എസ് എഫ് വ്യക്തമാക്കി. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇന്ന് പുലര്‍ച്ചെ സാംബാ സെക്ടടറില്‍ അഞ്ചിടങ്ങളില്‍ ഒരേസമയം പക്ക് സൈന്യം വെടിനിര്‍ത്തല്‍ കാരര്‍ ലംഘിച്ചു. ഏഴുമുപ്പതോടെ ശക്തമായ വെടിവെപ്പാണ് മേഖലയിലുണ്ടായത്. ബി എസ് എഫും തിച്ചടിച്ചു. ഈ ഏറ്റു മുട്ടലിലിനിടെയാണ് പാക് സൈന്യത്തിന്‍റെ വെടിയേറ്റ് ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബി എസ് എഫ് അറിയിച്ചു. രജോറി, ജമ്മു ജില്ലകളിലും വിവിധയിടങ്ങില്‍ പുലര്‍ച്ചെ പാക്കിസ്ഥാന്‍ വെടി നിര്‍‌ത്തല്‍ കരാര്‍ ലംഘിച്ചു. മോട്ടോര്‍ ഷെല്ലുകള്‍ അടക്കമുള്ളവ ഉപയോഗിച്ചാണ് ആക്രമണം. മേഖലയില്‍ ഭീകരരുടെ നുഴഞ്ഞ്കയറ്റവും രൂക്ഷമായിട്ടുണ്ട്. ഉരി ഭീകരാക്രമണത്തിന് മറുപടി നല്‍കി ഇന്ത്യ പാക് ഭീകര കേന്ദ്രങ്ങള്‍ അക്രമച്ചതിന് പിന്നാലെ ഇത് 65 ആം തവണയാണ് പാക് സൈന്യം അതിര്‍ത്തിയില്‍‌ പ്രകോപനം സൃഷ്ടിക്കുന്നത്