LiveTV

Live

National

ധാന്യമില്ല് അശുദ്ധമാക്കിയെന്ന് ആരോപിച്ച് ദളിതനെ കഴുത്തറുത്ത് കൊന്നു

ധാന്യമില്ല് അശുദ്ധമാക്കിയെന്ന് ആരോപിച്ച് ദളിതനെ കഴുത്തറുത്ത് കൊന്നു
Summary
സോഹന്‍ വന്നതിനാല്‍ ധാന്യമില്ല് അശുദ്ധമായെന്ന് ‌
ധാന്യമില്ല് അശുദ്ധമാക്കിയെന്ന് ആരോപിച്ച് ദളിതനെ കഴുത്തറുത്ത് കൊന്നു

ഗോതമ്പ് പൊടിപ്പിക്കാനായി മില്ലിലെത്തിയ ദളിതനെ മില്ല് അശുദ്ധമാക്കിയെന്ന കാരണം പറഞ്ഞ് തലയറുത്ത് കൊന്നു. ഉത്തരാഖണ്ഡിലെ ബഗേശ്വര്‍ ജില്ലയിലാണ് സംഭവം. 35 കാരനായ സോഹന്‍ റാം ആണ് കൊല്ലപ്പെട്ടത്. ജില്ലയിലെ ഉയര്‍ന്ന ജാതിക്കാര്‍ ധാന്യങ്ങള്‍ പൊടിക്കാന്‍ എത്തുന്നതിനായി മുമ്പായി സോഹന്‍ എത്തിയതിനാല്‍ മില്ല് അശുദ്ധമായി എന്നു പറഞ്ഞുതുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രദേശത്തെ പ്രൈമറി സ്കൂള്‍ അധ്യാപകനായ ലളിത് കര്‍ണാടക് ആണ് പ്രതി. ലളിതിനെ ഇന്നലെതന്നെ പൊലീസ് അറസ്റ്റ് ചെയ്ത് അല്‍മോറ ജയിലിലേക്ക് മാറ്റി. കൊലപാതക കുറ്റം കൂടാതെ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ചൊവ്വ വൈകീട്ടാണ് സംഭവമുണ്ടായത്. ഗോതമ്പ് പൊടി തിരിച്ചെടുക്കാനെത്തിയതായിരുന്നു സോഹന്‍. സോഹനെ കണ്ട ലളിത് ജാതിയമായ പരാമര്‍ശങ്ങള്‍ പറഞ്ഞ് കളിയാക്കുകയായിരുന്നു. സോഹന്‍ വന്നതിനാല്‍ ധാന്യമില്ല് അശുദ്ധമായെന്നും ലളിത് പറഞ്ഞു. ഇതിനെതിരെ സോഹന്‍ പ്രതിഷേധിച്ചപ്പോള്‍ ലളിത് കയ്യിലിരുന്ന കത്തിയെടുത്ത് സോഹന്‍റെ കഴുത്തിലമര്‍ത്തുകയായിരുന്നു.

ദലിതരും ഉയര്‍ന്ന ജോലിക്കാരും ഒരുപോലെ ഉപയോഗിക്കുന്ന ധാന്യമില്ലാണ് ഇവിടെയുള്ളത്. എന്നാല്‍ നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ഉയര്‍ന്ന ജാതിക്കാര്‍ ദളിതര്‍ക്ക് മില്ല് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.