LiveTV

Live

National

മുണ്ടുടുത്തയാള്‍ക്ക് മാളില്‍ പ്രവേശനമില്ല; ഇംഗ്ലീഷില്‍ തര്‍ക്കിച്ചതോടെ കടത്തിവിട്ടു

മുണ്ടുടുത്തയാള്‍ക്ക് മാളില്‍ പ്രവേശനമില്ല; ഇംഗ്ലീഷില്‍ തര്‍ക്കിച്ചതോടെ കടത്തിവിട്ടു
Summary
വേഷം മാത്രമല്ല, ഒരു വ്യക്തിയുടെ പ്രതാപവും യോഗ്യതയും നിര്‍ണയിക്കുന്നതെന്ന് ഓര്‍മിപ്പിക്കുകയാണ് പശ്ചിമ ബംഗാളില്‍ കഴിഞ്ഞദിവസം നടന്ന സംഭവം.

വേഷം മാത്രമല്ല, ഒരു വ്യക്തിയുടെ പ്രതാപവും യോഗ്യതയും നിര്‍ണയിക്കുന്നതെന്ന് ഓര്‍മിപ്പിക്കുകയാണ് പശ്ചിമ ബംഗാളില്‍ കഴിഞ്ഞദിവസം നടന്ന സംഭവം. പരമ്പരാഗത വേഷമായ ധോത്തി(മുണ്ട്)യും കുര്‍ത്തയും ധരിച്ച് കൊല്‍ക്കത്തയിലെ ഒരു മാളിലെത്തിയ സംവിധായകന്‍ ആശിഷ് അവികുന്‍തകിന് പ്രവേശനം നിഷേധിച്ചത് വിവാദമായി. ക്വസ്റ്റ് മാളിലായിരുന്നു സംഭവം. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന നടി ഡബ്ലീന സെന്നാണ് മാള്‍ ജീവനക്കാരന്‍റെ നടപടി വീഡിയോ സഹിതം പുറത്തുവിട്ടത്.

ലുങ്കിയോ മുണ്ടോ ധരിച്ചുവരുന്നവര്‍ക്ക് സുരക്ഷാ കാരണങ്ങളാല്‍ പ്രവേശനം അനുവദിക്കില്ലെന്നായിരുന്നു മാള്‍ അധികൃതരുടെ നിലപാട്. മാളിലേക്ക് കടന്നുവന്ന ആശിഷിനെ സുരക്ഷാഭടന്‍മാരാണ് ആദ്യം തടഞ്ഞുവെച്ചത്. അദ്ദേഹം പിന്നീട് ഇംഗ്ലീഷില്‍ തര്‍ക്കിച്ചപ്പോള്‍ അകത്തേക്ക് കടത്തിവിടുകയും ചെയ്തു. മാളിനുള്ളില്‍വെച്ചും അദ്ദേഹം അപമാനിക്കപ്പെട്ടു. മുണ്ടുടുത്ത് വരുന്നവരെ അകത്തേക്കു കടത്തിവിടേണ്ട എന്നാണ് അധികൃതരുടെ തീരുമാനമെന്ന് മാളിനുള്ളിലെ ജീവനക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നു മുണ്ട് ധരിച്ചെത്തിയവരെ ഇന്നലെ പിന്നെ തടഞ്ഞില്ല. മാള്‍ അധികൃതരുടെ ഇരട്ടത്താപ്പാണു ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചതെന്നാണു ഡബ്ലീന സെന്നിന്‍റെ നിലപാട്. ഇതിനിടെ കഴിഞ്ഞ 26 വര്‍ഷമായി തന്‍റെ വേഷമിതാണെന്ന് ആശിഷ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ചില സ്വകാര്യ ക്ലബ്ബുകളും മാളുകളും സന്ദര്‍ശകര്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വസ്ത്രത്തിന്‍റെ പേരിലുള്ള ഈ വേര്‍തിരിവ് ആത്മാഭിമാനമുള്ളവര്‍ക്ക് ദഹിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുണ്ടുടുത്തയാള്‍ക്ക് മാളില്‍ പ്രവേശനമില്ല; ഇംഗ്ലീഷില്‍ തര്‍ക്കിച്ചതോടെ കടത്തിവിട്ടു