LiveTV

Live

National

മോദി വാഗ്ദാനങ്ങള്‍ നിറവേറ്റി; ഇന്ധനവില പ്രശ്നത്തില്‍ ഉടന്‍ പരിഹാരം: അമിത് ഷാ

മോദി വാഗ്ദാനങ്ങള്‍ നിറവേറ്റി; ഇന്ധനവില പ്രശ്നത്തില്‍ ഉടന്‍ പരിഹാരം: അമിത് ഷാ
Summary
ജനവിശ്വസം ആര്‍ജിക്കുന്നതില്‍ ബിജെപി വിജയിച്ചതായും കേന്ദ്രസര്‍ക്കാരിന്റെ നാലാംവാര്‍ഷികദിനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പ്രതികരിച്ചു

മോദി സര്‍ക്കാര്‍ രാജ്യത്തെ പുതിയ വെളിച്ചത്തിലേക്ക് നയിച്ചതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. പ്രതിപക്ഷ ഐക്യത്തിന് ബിജെപിയെ തോല്‍പിക്കാനാവില്ല. ജനവിശ്വസം ആര്‍ജിക്കുന്നതില്‍ ബിജെപി വിജയിച്ചതായും കേന്ദ്രസര്‍ക്കാരിന്റെ നാലാംവാര്‍ഷികദിനത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പ്രതികരിച്ചു

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയ സ്ഥിരതയാര്‍ന്ന സര്‍ക്കാരാണ് മോദിയുടേതെന്ന് അമിത് ഷാ പറഞ്ഞു. വിലക്കയറ്റം തടഞ്ഞ സര്‍ക്കാര്‍ ഇന്ധനവിലപ്രശ്നത്തിലും ഉടന്‍ പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ത്താലും ബിജെപിക്ക് 2019 ല്‍ തിരിച്ചടിയാകില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു. ടിഡിപി വിട്ടശേഷവും എന്‍ഡിഎ ശക്തമാണ്. ദക്ഷിണേന്ത്യ ബിജെപിയും വലിയ ലക്ഷ്യമാണെന്ന് അമിത് ഷാ അവകാശപ്പെട്ടു. ജിഎസ്‍ടിയും നോട്ട് നിരോധനവും മികച്ച സാമ്പത്തിക പരിഷ്ക്കാരങ്ങളായിരുന്നെന്നും രാമജന്‍മ ഭൂമി വിഷയത്തില്‍ കോടതി വിധിയനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുവെന്നും ബിജെപി അധ്യക്ഷന്‍ പ്രതികരിച്ചു.