LiveTV

Live

National

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന് സംഘപരിവാറിന്റെ വധഭീഷണി; അപലപിച്ച് സോഷ്യല്‍മീഡിയ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന് സംഘപരിവാറിന്റെ വധഭീഷണി; അപലപിച്ച് സോഷ്യല്‍മീഡിയ
Summary
കോളുകളായും വാട്സ് ആപില്‍ മെസേജുകളായും ഭീഷണി പ്രചരിക്കാന്‍ ആരംഭിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാവിഷ് കുമാറിനെതിരായ വധഭീഷണികളെ അപലപിച്ച് സോഷ്യല്‍മീഡിയ. ഐ ആം രാവിഷ് കുമാര്‍ എന്ന ഹാഷ് ടാഗിലാണ് സോഷ്യല്‍മീഡിയ പിന്തുണ പ്രഖ്യാപിക്കുന്നത്. ബലാത്സംഗം ചെയ്തയാളെ പിന്തുണക്കുന്നുവെന്ന വ്യാജ ട്വീറ്റ് രാവിഷ് കുമാറിന്റെ പേരില്‍ പ്രചരിച്ചതോടെയാണ് ഭീഷണി ആരംഭിച്ചത്. കോളുകളായും വാട്സ് ആപില്‍ മെസേജുകളായും ഭീഷണി പ്രചരിക്കാന്‍ ആരംഭിച്ചു.

കുടുംബത്തിനെതിരെയും ഭീഷണികള്‍ ഉണ്ടെന്നും രാവിഷ് കുമാര്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകയായ റാണാ അയൂബും സമാനമായ വധഭീഷണി നേരിടുകയാണ്. ഭീഷണിപ്പെടുത്തുന്നവരില്‍ ചിലര്‍ ബജ്‍റംഗ്‍ദള്‍ പ്രവര്‍ത്തകരാണെന്നും കണ്ടെത്തി. അതേസമയം, വധഭീഷണികളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും രാവിഷ് കുമാറിന് നിരവധി പേര്‍ പിന്തുണ പ്രഖ്യാപിച്ചു. ഐ ആം രാവിഷ് കുമാര്‍, ഐ ആം വിത്ത് രാവിഷ് കുമാര്‍ എന്നീ ഹാഷ് ടാഗുകളാണ് പിന്തുണയര്‍പ്പിച്ച്കൊണ്ട് പ്രചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വധഭീഷണികള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാവിഷ് കുമാര്‍ തുറന്ന കത്തെഴുതിയിരുന്നു. എങ്കിലും പ്രധാനമന്ത്രി പ്രതികരണം നടത്തിയിരുന്നില്ല. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണികള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൌണ്‍സിലും പ്രതികരിച്ചിരുന്നു.