Top

തൂത്തുക്കുടിയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ബന്ദ്

MediaOne Logo

Sithara

  • Updated:

    2018-06-01 09:31:33.0

Published:

1 Jun 2018 9:31 AM GMT

തൂത്തുക്കുടിയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ബന്ദ്
X

തൂത്തുക്കുടിയിലെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ബന്ദ്

തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിന് നേരെ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്ത തമിഴ്നാട് ബന്ദ് ആരംഭിച്ചു

തൂത്തുക്കുടിയിലെ നരഹത്യയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം തമിഴ്‍നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദ് തുടരുന്നു. സമരക്കാരുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം പ്രകടനങ്ങള്‍ നടത്തി. കന്യാകുമാരിയില്‍ മൂന്ന് സര്‍ക്കാര്‍ ബസുകള്‍ക്ക് നേരെ അക്രമമുണ്ടായി. ചെന്നൈയില്‍ ബന്ദ് ഭാഗികമാണ്.

രാവിലെ ഒന്‍പതരയോടെയാണ് ചെന്നൈയില്‍ പ്രതിഷേധം ആരംഭിച്ചത്. എഗ്മോര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ഡിഎംകെ നേതാവ് കനിമൊഴി, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ടി തിരുനാവക്കരസ്, വിടുതലൈ സിരുത്തൈ അധ്യക്ഷന്‍ തിരുമാവലവന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മുഖ്യമന്ത്രി രാജിവെയ്ക്കും സമരം തുടരുമെന്ന് കനിമൊഴി പറഞ്ഞു.

കാഞ്ചീപുരം ജില്ലയിലെ മധുരാന്തകത്താണ് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയത്. ബസ് സ്റ്റാന്‍ഡിലേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. പിന്നീട് അരമണിക്കൂറോളം റോഡ് ഉപരോധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. വാണികര്‍ സംഘം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചതിനാല്‍ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ വാഹനങ്ങള്‍ പൂര്‍ണമായും സര്‍വീസ് നടത്തുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 20000 പൊലീസുകാരെയാണ് ചെന്നൈയിലും പരിസരത്തുമായി അധികമായി നിയോഗിച്ചിട്ടുള്ളത്.

Next Story