LiveTV

Live

National

മറ്റ് പാര്‍ട്ടികളുടെ റാലികളില്‍ പങ്കെടുക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പിടിക്കുമെന്ന് യുപി മന്ത്രി

മറ്റ് പാര്‍ട്ടികളുടെ റാലികളില്‍ പങ്കെടുക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പിടിക്കുമെന്ന് യുപി മന്ത്രി
Summary
തന്റെ രാഷ്ട്രീയ എതിരാളികളുടെ റാലികളില്‍ പങ്കെടുക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പിടിക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍.

തന്റെ രാഷ്ട്രീയ എതിരാളികളുടെ റാലികളില്‍ പങ്കെടുക്കുന്നവര്‍ക്ക് മഞ്ഞപ്പിത്തം പിടിക്കുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍. താന്‍ ആശീര്‍വദിച്ചാല്‍ മാത്രമേ രോഗമുക്തി കിട്ടൂവെന്നും മന്ത്രി അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായ സുഹെല്‍ദേവ് ഭാരത് സമാജ് പാര്‍ട്ടി പ്രസിഡന്റാണ് രാജ്ഭര്‍. തന്‍റെ പാര്‍ട്ടിക്കാര്‍ നടത്തുന്ന റാലികളില്‍ മാത്രമേ പങ്കെടുക്കാവൂ. അല്ലെങ്കില്‍ തന്‍റെ ശാപം നേരിടേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. യുപിയില്‍ മദ്യനിരോധനം നടപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രജപുത്രരും യാദവരും മദ്യാസക്തി കൂടിയവരാണെന്നാണെന്ന പരാമര്‍ശത്തെ തുടര്‍ന്ന് രാജ്ഭറിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അവരുടെ പാരമ്പര്യ വ്യവസായമാണതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനക്കെതിരെ രംഗത്തെത്തിയ രജപുത്ര, യാദവ സംഘടനകള്‍ മന്ത്രിയുടെ വീട്ടിലേക്ക് പ്രകടനം നടത്തുകയും വീടിന് നേരെ തക്കാളിയും ചീമുട്ടയും വലിച്ചെറിയുകയുമുണ്ടായി.