LiveTV

Live

National

ഛത്തീസ്‍ഗഢില്‍ നക്സല്‍ ആക്രമണം: 6 ജവാന്മാർ കൊല്ലപ്പെട്ടു

ഛത്തീസ്‍ഗഢില്‍ നക്സല്‍ ആക്രമണം: 6 ജവാന്മാർ കൊല്ലപ്പെട്ടു
Summary
ഛത്തീസ്‍ഗഢിലെ ദന്തേവാഡയിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു.

ഛത്തീസ്‍ഗഢിലെ ദന്തേവാഡയിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ ആറ് സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനത്തിന് നേരെയായിരുന്നു ബോംബ് ആക്രമണം.

അഞ്ച് ജവാന്‍മാര്‍ സംഭവത്ത് സ്ഥലത്തും ഒരാള്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. ഉഗ്രശേഷിയുള്ള സ്ഫോടനമായിരുന്നു നടന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി. പൊലീസ് വാഹനത്തില്‍ ദന്തേവാഡയിലെ കോള്‍നാറിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ പൊലീസ് വാഹനം പൂര്‍ണ്ണമായി തകര്‍ന്നു. നേര്‍ക്കുനേര്‍ നിന്ന് പോരാടാതെ കുഴിബോംബ് സ്ഫോടനത്തിലൂടെയാണ് സൈനികരെ കൊലപ്പെടുത്തിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. നക്സലുകള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് മുഖ്യമന്ത്രി രമണ്‍ സിങ് വ്യക്തമാക്കി.

ഛത്തീസ്‍ഗഢ് ആംഡ് ഫോഴ്സിലെയും ഡിസ്ട്രിക്ട് ഫോഴ്സിലെയും ജവാന്മാരാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് സ്ഥലത്തെത്തി ആക്രമണം നടത്തിയവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.