LiveTV

Live

National

കര്‍ണാടകയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

കര്‍ണാടകയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു
Summary
ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ വിശ്വാസ വോട്ടെടുപ്പിനുള്ള പ്രമേയം അവതരിപ്പിക്കും

വിശ്വാസ വോട്ടെടുപ്പിനായി കര്‍ണാടക നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. ആകെയുള്ള 221 എംഎല്‍എമാരില്‍ കോണ്‍ഗ്രസിന്റെ രണ്ട് എംഎല്‍എമാര്‍ ഇതുവരെ നിയമസഭയില്‍ ഹാജരായിട്ടില്ല. ഇതോടെ ഭൂരിപക്ഷം തികയ്ക്കാന്‍ ബിജെപി ക്ക് ആവശ്യമായ അംഗങ്ങളുടെ എണ്ണം ആറായി ചുരുങ്ങി.

കര്‍ണാടകയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

ഹൈദരാബാദിലായിരുന്ന കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനായി രാവിലെ 9 മണിയോടെയാണ് ബംഗളൂരുവില്‍ എത്തിചേര്‍ന്നത്. നഗരത്തിലെ സ്വകാര്യ ഹോട്ടലുകളില്‍ തങ്ങിയ ശേഷം 11 മണിയോടെ പ്രത്യേക തയ്യാറാക്കിയ ബസുകളില്‍ എംഎല്‍എമാര്‍ നിയമസഭയിലെത്തി. ബിജെപി എംഎല്‍എമാര്‍ രാവിലെ ഷാങ് ഗ്രില്ല ഹോട്ടലില്‍ യോഗം ചേര്‍ന്ന ശേഷമാണ് സഭയിലെത്തിയത്.
കൃത്യം 11 മണിക്ക് സഭാ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ ആദ്യം സത്യപ്രതിജ്ഞ ചെയ്തു.

മുന്‍ മുഖ്യന്ത്രി സിദ്ധരാമയ്യ പിന്നാലെ സത്യപ്രതിജ്ഞ ചെയ്തു. മറ്റ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ പുരോഗമിക്കുകയാണ്. നേരത്തെ കാണാതായ രണ്ട് കോണ്‍ഗ്രസ് എംഎല്‍മാര്‍ ഇതുവരെ സഭയിലെത്തിയിട്ടില്ല. എംഎല്‍എമാരാണ് ആനന്ദ് സിങും പ്രതാപ ഗൌഡ പാട്ടീലും നഗരത്തിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ അഭാവത്തോടെ സഭയില്‍ ഹാജരായ ആകെ അംഗങ്ങളുടെ എണ്ണം 209 ആയി ചുരുങ്ങി. ഈ സാഹചര്യത്തില്‍ 104 അംഗങ്ങളുടെ പിന്തുണയുള്ള ബി എസ് യെദ്യൂരപ്പക്ക് ഭൂരിപക്ഷ തികയ്ക്കാന്‍ ആറ് എംഎല്‍എമാരുടെ പിന്തുണ കൂടിയേ ആവശ്യമുള്ളൂ. ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കുന്ന സഭാ സമ്മേളനത്തില്‍ ആയിരിക്കും വിശ്വാസ വോട്ടെടുപ്പിനുള്ള പ്രമേയം അവതരിപ്പിക്കുക.