LiveTV

Live

National

‘ഇസ്‍ലാമിക ഭീകരവാദ’ത്തില്‍ കോഴ്സുമായി ജെ.എന്‍.യു

‘ഇസ്‍ലാമിക ഭീകരവാദ’ത്തില്‍ കോഴ്സുമായി ജെ.എന്‍.യു
Summary
കൗണ്‍സില്‍ സമ്മേളനത്തിലാണ് ദേശീയ സുരക്ഷാ പഠനത്തിന്റെ പ്രത്യേക കേന്ദ്രം തുടങ്ങുന്നതിന് ശിപാര്‍ശ ഉണ്ടായിരുന്നത്

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി(ജെ.എന്‍.യു) യില്‍ ‘ഇസ്‍ലാമിക ഭീകരവാദം’ എന്ന പുതിയ കോഴ്‌സ് തുടങ്ങുന്നു. അക്കാദമിക് കൗണ്‍സിലിന്റെ എതിര്‍പ്പ് മറികടന്നാണ് ഇസ്‍ലാമിക ഭീകരവാദം എന്ന പുതിയ കോഴ്‌സ് തുടങ്ങാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരിക്കുന്നത്. തീര്‍ത്തും വര്‍ഗ്ഗീയ അജണ്ടയോടെയാണ് ഈ കോഴ്‌സ് ആരംഭിക്കുന്നതെന്നാണ് അക്കാദമിക് കൗണ്‍സിലും മറ്റ് വിമര്‍ശകരും ആരോപിക്കുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ സമ്മേളനത്തിലാണ് ദേശീയ സുരക്ഷാ പഠനത്തിന്റെ പ്രത്യേക കേന്ദ്രം തുടങ്ങുന്നതിന് ശിപാര്‍ശ ഉണ്ടായിരുന്നത്. ഈ യോഗത്തിലെടുത്ത തീരുമാനത്തിലാണ് തുടങ്ങാന്‍ പോകുന്ന പുതിയ കോഴ്‌സുകളുടെ കൂട്ടത്തില്‍ ഇസ്ലാമിക തീവ്രവാദവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ടെററിസം ആഗോള തലത്തില്‍ യൂണിവേഴ്‌സിറ്റികള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ഇസ്‍ലാമിക തീവ്രവാദം ആദ്യമായിട്ടാണ് ഒരു യൂണിവേഴ്‌സിറ്റി മുഖ്യപഠന വിഷയമാക്കുന്നതെന്ന് അധ്യാപകര്‍ പറഞ്ഞു.