LiveTV

Live

National

അമ്പലത്തിലേക്ക് സ്വന്തം നാക്ക് മുറിച്ച് നേര്‍ച്ചയായി നല്‍കി യുവതി

അമ്പലത്തിലേക്ക് സ്വന്തം നാക്ക് മുറിച്ച് നേര്‍ച്ചയായി നല്‍കി യുവതി
Summary
മധ്യപ്രദേശ് മൊറേന ജില്ലയിലെ ടാര്‍സാമ ഗ്രാമത്തിലാണ് സംഭവം.

അന്ധവിശ്വാസം അതിന്റെ പാരമ്യതയിലെത്തിയിരിക്കുകയാണ് ഇവിടെ. ഭക്തി മൂത്ത് അമ്പലത്തിലേക്ക് സ്വന്തം നാക്ക് മുറിച്ച് നേര്‍ച്ചയായി നല്‍കിയിരിക്കുകയാണ് ഒരു യുവതി. മധ്യപ്രദേശ് മൊറേന ജില്ലയിലെ ടാര്‍സാമ ഗ്രാമത്തിലാണ് സംഭവം.

അമ്പലത്തിലേക്ക് സ്വന്തം നാക്ക് മുറിച്ച് നേര്‍ച്ചയായി നല്‍കി യുവതി

ബിജാസാന്‍ മാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠക്ക് മുന്‍പില്‍ വച്ചാണ് യുവതി നാക്ക് മുറിച്ചത്. ഇവിടെ എല്ലാ ദിവസം യുവതി പ്രാര്‍ത്ഥനക്കായി എത്താറുണ്ട്. വായില്‍ നിന്നും ചോരയൊലിക്കുന്നതു കണ്ട ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് നാക്ക് മുറിച്ചതായി അറിയുന്നത്.