LiveTV

Live

National

ഹരിയാനയില്‍ സര്‍ക്കാര്‍ ജിമ്മുകള്‍ ആര്‍എസ്എസ് ശാഖകളാക്കുന്നു

ഹരിയാനയില്‍ സര്‍ക്കാര്‍ ജിമ്മുകള്‍ ആര്‍എസ്എസ് ശാഖകളാക്കുന്നു
Summary
ഹരിയാനയിലെ എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തിന്റെ സ്ഥലത്ത് ജിംനേഷ്യങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഹരിയാനയില്‍ സര്‍ക്കാര്‍ ജിംനേഷ്യങ്ങള്‍ അധികം വൈകാതെ ആര്‍എസ്എസ് ശാഖകളാകും. പഞ്ചകുളയില്‍ സര്‍ക്കാര്‍ നിര്‍മിത ജിംനേഷ്യം ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ സംസ്ഥാന കൃഷിമന്ത്രിയാണ് ജിമ്മുകള്‍ ആര്‍എസ്എസ് ശാഖകളായി ഉപയോഗിക്കാന്‍ നിര്‍ദേശിച്ചത്.

ഹരിയാനയിലെ എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തിന്റെ സ്ഥലത്ത് ജിംനേഷ്യങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. യുവാക്കള്‍ക്ക് യോഗയും ഗുസ്തിയും പരിശീലിക്കാനും മറ്റു വിനോദാവശ്യങ്ങള്‍ക്കും വേണ്ടിയാണ് ജിമ്മുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൃഷിമന്ത്രി സര്‍ക്കാര്‍ വക ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന ജിമ്മുകളില്‍ ആര്‍എസ്എസ് ശാഖകള്‍ നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ വിദ്യാഭ്യാസ മന്ത്രി റാം വിലാസ് ശര്‍മയും ജിമ്മുകള്‍ ആര്‍എസ്എസ് ശാഖകളാക്കി ഉപയോഗിക്കാന്‍ കഴിയുമെന്ന് പറഞ്ഞിരുന്നു. മന്ത്രിയുടെ പ്രസ്താവനക്ക് മറ്റു മന്ത്രിമാരുടെയും നേതാക്കളുടെയും പിന്തുണയും ലഭിച്ചിട്ടുണ്ട്. ജിമ്മുകളില്‍ എന്താണോ ചെയ്യുന്നത് അതൊക്കെ തന്നെയേ ശാഖകളിലും ചെയ്യുന്നുള്ളുവെന്നും അതുകൊണ്ട് തന്നെ ജിമ്മുകള്‍ ശാഖകളാക്കുന്നതില്‍ തെറ്റില്ലെന്നുമാണ് ഇവരുടെ ന്യായീകരണം. 1925 മുതല്‍ ശാഖകള്‍ രാജ്യത്തുണ്ടെന്നും ഇക്കൂട്ടര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആര്‍എസ്എസ് അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.