LiveTV

Live

National

ജിന്നയുടെ ചിത്ര വിവാദത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് അലിഗഡ് സര്‍വകലാശാല വിസി

ജിന്നയുടെ ചിത്ര വിവാദത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് അലിഗഡ് സര്‍വകലാശാല വിസി
Summary
എഎംയുവില്‍ ആര്‍എസ്എസ് ശാഖ സ്ഥാപിക്കണമെന്ന ആവശ്യം നിരസിച്ചതോടെയാണ് ജിന്നയുടെ ചിത്രത്തില്‍ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

മുഹമ്മദാലി ജിന്നയുടെ ചിത്ര വിവാദത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ താല്‍പ്പര്യമെന്ന് അലിഗഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. ശാഖ തുടങ്ങാനുള്ള അനുമതി നിരസിച്ചതിനാലാണ് ജിന്നയുടെ ചിത്രമുയര്‍ത്തി സംഘര്‍ഷം ഉണ്ടാക്കിയതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിസി ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

എഎംയുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ ഓഫീസിലുള്ള മുഹമ്മദാലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു യുവവാഹനി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി മാര്‍ച്ച് നടത്തിയത്. ഇതിനെതിരെ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. എഎംയുവില്‍ ആര്‍എസ്എസ് ശാഖ സ്ഥാപിക്കണമെന്ന ആവശ്യം നിരസിച്ചതോടെയാണ് ജിന്നയുടെ ചിത്രത്തില്‍ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അക്രമികള്‍ക്ക് ഒപ്പം ചേര്‍ന്ന് പോലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായാണ് മര്‍ദ്ദിച്ചു.

വിദ്യാര്‍ത്ഥി പ്രതിഷേധം ക്യാപസില്‍ അതിക്രമിച്ച് കയറിവര്‍ക്കെതിരെയാണെന്നും ജിന്നാ ചിത്രവുമായി അതിന് ബന്ധമില്ലെന്നും എഎംയു വൈസ് ചാന്‍സിലര്‍ താരിഖ് അന്‍വറും പറഞ്ഞു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ എഎംയുവിന് പുറത്തേക്കും പ്രതിഷേധം ശക്തമാകുകയാണ്.