LiveTV

Live

National

സര്‍ക്കാര്‍ ജോലി നോക്കിയിരിക്കാതെ പശുവിനെ കറന്നോ മുറുക്കാന്‍ കടയിട്ടോ ജീവിച്ചോളൂ: ത്രിപുര മുഖ്യമന്ത്രി

സര്‍ക്കാര്‍ ജോലി നോക്കിയിരിക്കാതെ പശുവിനെ കറന്നോ മുറുക്കാന്‍ കടയിട്ടോ ജീവിച്ചോളൂ: ത്രിപുര മുഖ്യമന്ത്രി
Summary
സര്‍ക്കാര്‍ ജോലി കിട്ടാന്‍ വേണ്ടി നോക്കിയിരിക്കാതെ പശുവിനെ കറന്നോ മുറുക്കാന്‍ കടയിട്ടോ ജീവിക്കാനാണ് വിദ്യാസമ്പന്നരായ

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ട് തേടി ഇറങ്ങുന്ന ബിജെപിക്കാര്‍ തൊഴിലില്ലായ്മയും ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന മാജിക്കിനെ കുറിച്ചും വാ തോരാതെ സംസാരിക്കുമെങ്കിലും അധികാരം കിട്ടിക്കഴിഞ്ഞാല്‍ പക്കോഡ വില്‍പ്പന വരെ ജോലിയായി കാണണമെന്ന് പറയുകയും ചെയ്യും. ഇതേ നാണംകെട്ട പക്കോഡ മാജിക് ആവര്‍ത്തിക്കുകയാണ് എല്‍ഡിഎഫിനെ അട്ടിമറിച്ച് ത്രിപുരയില്‍ അധികാരത്തിലേറിയ ബിജെപി സര്‍ക്കാരും.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ പുതിയൊരു ഐഡിയയുമായാണ് സംസ്ഥാന മുഖ്യമന്ത്രി ബിപ്ലബ് ദേവ് എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജോലി കിട്ടാന്‍ വേണ്ടി നോക്കിയിരിക്കാതെ പശുവിനെ കറന്നോ മുറുക്കാന്‍ കടയിട്ടോ ജീവിക്കാനാണ് വിദ്യാസമ്പന്നരായ തൊഴില്‍രഹിതരോടുള്ള മുഖ്യമന്ത്രിയുടെ ഉപദേശം. ''സര്‍ക്കാര്‍ ജോലിക്ക് വേണ്ടി എന്തിനാണിങ്ങനെ രാഷ്ട്രീയ നേതാക്കളുടെ പിന്നാലെ നടക്കുന്നത് ? ബിരുദധാരികള്‍ ആ സമയം കൊണ്ട് പശുവിനെ വാങ്ങി പാല് വില്‍പ്പന തുടങ്ങിയിരുന്നെങ്കില്‍ പത്തു വര്‍ഷം കൊണ്ട് പത്തു ലക്ഷം രൂപയെങ്കിലുമുണ്ടാക്കാമായിരുന്നു. ജോലിക്ക് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്നാലെ നടക്കുന്നതിന് പകരം യുവാക്കള്‍ മുറുക്കാന്‍ കടയോ മറ്റോ തുടങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ അഞ്ച് ലക്ഷം രൂപയെങ്കിലും ബാങ്ക് അക്കൌണ്ടില്‍ ഉണ്ടാകുമായിരുന്നുവെന്നും ബിപ്ലവ് പറഞ്ഞു. സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വീസിന് അപേക്ഷിക്കേണ്ടതെന്ന വിചിത്ര പ്രസ്താവനക്ക് പിന്നാലെയാണ് ബിപ്ലവിന്റെ പുതിയ സ്വയം തൊഴില്‍ ആഹ്വാനം.