LiveTV

Live

National

ഭാര്യയെ കോടതിക്കുള്ളില്‍ കയറി വെട്ടിക്കൊന്നു

ഭാര്യയെ കോടതിക്കുള്ളില്‍ കയറി വെട്ടിക്കൊന്നു
Summary
ആക്രമണത്തില്‍ നിന്ന് ഭാര്യാ പിതാവ് പരിക്കേല്‍ക്കാതെ രക്ഷപെട്ടതായും പൊലീസ് അറിയിച്ചു.

ഒഡീഷയിലെ സംബല്‍പൂരില്‍ കുടുംബക്കോടതിക്കുള്ളില്‍ കയറി ഭാര്യയെ യുവാവ് വെട്ടിക്കൊന്നു. വാള് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ യുവതിയുടെ അമ്മയ്ക്കും ബന്ധുവിനും പരിക്കേറ്റു. രമേഷ് കുംഭാര്‍ എന്നയാളാണ് 18 കാരിയായ ഭാര്യ സഞ്ജിത ചൌതരിയെ കോടതിക്കുള്ളില്‍ കടന്ന് വെട്ടിക്കൊന്നത്.

ആക്രമണത്തില്‍ നിന്ന് ഭാര്യാ പിതാവ് പരിക്കേല്‍ക്കാതെ രക്ഷപെട്ടതായും പൊലീസ് അറിയിച്ചു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് മാതാപിതാക്കള്‍ക്കൊപ്പം കോടതിയില്‍ ഹാജരാകാന്‍ എത്തിയതായിരുന്നു സഞ്ജിത. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പൊരുത്തക്കേടുകളെ തുടര്‍ന്ന് സഞ്ജിത സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നുവെന്നും ഏതാനും മാസങ്ങള്‍ മാത്രമാണ് ആ ബന്ധം നിലനിന്നതെന്നും പൊലീസ് പറഞ്ഞു. രമേഷ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സഞ്ജിത ബന്ധം അവസാനിപ്പിച്ച് സ്വന്തം വീട്ടിലേക്ക് പോയത്. എന്നാല്‍ തന്‍റെ ഭാര്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രമേഷ് കോടതിയെ സമീപിക്കുകയായിരുന്നു.