LiveTV

Live

National

ബിജെപി എംഎല്‍എ 'ബലാത്സംഗം' ചെയ്ത യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ബിജെപി എംഎല്‍എ 'ബലാത്സംഗം' ചെയ്ത യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു
Summary
ഇദ്ദേഹത്തെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംഎല്‍എക്കെതിരെ ഒരു വര്‍ഷമായിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യശ്രമം നടത്തിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഇദ്ദേഹത്തെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ബിജെപി എംഎല്‍എ 'ബലാത്സംഗം' ചെയ്ത യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ഇന്നലെ രാവിലെയാണ് യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിന് മുന്നിലെത്തിയ ഇവര്‍ എണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഉന്നാനോയിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും അനുയായികളും ഒരു വര്‍ഷം മുമ്പ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പരാതി നല്‍കിയിട്ടും കുറ്റവാളികള്‍ക്ക് എതിരെ ഒരു നടപടിയും ഉണ്ടായില്ല. കുടുംബത്തെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും യുവതി ആരോപിച്ചു. എന്നാല്‍ തന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ് യുവതിയുടെ പരാതിയെന്ന് സെന്‍ഗാര്‍ പറഞ്ഞു. പൊലീസ് അന്വേഷിക്കട്ടേയെന്നും എംഎല്‍എ പറഞ്ഞു. അന്വേഷണത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയാല്‍ ഏതു ശിക്ഷയും സ്വീകരിക്കാന്‍ തയാറാണെന്നും ബിജെപി എംഎല്‍എ കൂട്ടിച്ചേര്‍ത്തു.