LiveTV

Live

National

ഇറാഖില്‍ കൊല്ലപ്പെട്ട 38 ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഇറാഖില്‍ കൊല്ലപ്പെട്ട 38 ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചു
Summary
വി കെ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇറാഖിലെ മൊസൂളിലെത്തിയാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്.

ഇറാഖില്‍ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയ 38 ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്താന്‍ സഹായിച്ച ഇറാഖ് സര്‍ക്കാരിന് നന്ദി അറിയിക്കുന്നെന്ന് വിദേശകാര്യ സഹമന്ത്രി വി കെ സിങ് പറഞ്ഞു.

വി കെ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇറാഖിലെ മൊസൂളിലെത്തിയാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. പോസ്​റ്റ്​ മോർട്ടം നടപടികൾ പുർത്തീകരിച്ച്​ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 39 മൃതദേഹങ്ങളിൽ 38 എണ്ണം ഏറ്റുവാങ്ങി. ഡിഎൻഎ പരിശോധനയിൽ തീർപ്പാകാത്തതിനാൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കൂടുതൽ സമയം ആവശ്യമായിവരും. രാവിലെ ഇറാഖില്‍ നിന്നും മൃതദേഹങ്ങളുമായി തിരിച്ച പ്രത്യേക വിമാനം മൂന്ന് മണിയോടെ അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങി.

പഞ്ചാബില്‍ നിന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് നവജ്യോത് സിങ് സിദ്ധു അറിയിച്ചു.
കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും നിലവിലുള്ള 20,000 രൂപയുടെ പെന്‍ഷന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 2015ൽ ഇറാഖിൽ ​ഐഎസ്​ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി മാർച്ച് 20നാണ്​ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്​ പാർല​മെന്‍റിനെ അറിയിച്ചത്​.