Top

ഐ.സി.ഐ.സി.ഐ ബാങ്കിന് റിസര്‍വ് ബാങ്കിന്റെ 58.91 കോടി പിഴ

MediaOne Logo

Ubaid

  • Updated:

    2018-06-01 01:32:23.0

Published:

1 Jun 2018 1:32 AM GMT

ഐ.സി.ഐ.സി.ഐ ബാങ്കിന് റിസര്‍വ് ബാങ്കിന്റെ 58.91 കോടി പിഴ
X

ഐ.സി.ഐ.സി.ഐ ബാങ്കിന് റിസര്‍വ് ബാങ്കിന്റെ 58.91 കോടി പിഴ

86 ശതമാനം തുക തിരിച്ച് അടക്കാന്‍ ബാക്കി നില്‍‌ക്കെ ഈ തുക ബാങ്ക് കിട്ടാക്കടമായി കണക്കാകിയതായും ആരോപണമുണ്ട്.

ഐ.സി.ഐ.സി.ഐ ബാങ്കിന് റിസര്‍വ് ബാങ്ക് 58.91 കോടി രൂപ പിഴയിട്ടു. കടപത്ര വില്‍പനയില്‍ ആര്‍.ബി.ഐ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ഒരു ബാങ്കിന് മേല്‍ ചുമത്തുന്ന ഏറ്റവും വലിയ പിഴയാണ് ഇത്. അതിനിടെ ചട്ടങ്ങള്‍ അട്ടിമറിച്ച് വീഡിയോ കോണ്‍ഗ്രൂപ്പിന്ഐ.സി.ഐ.സി.ഐ ബാങ്ക് 3250 കോടി രൂപ വായ്പ അനുവദിച്ചതിന്‍റെ വിവരങ്ങളും പുറത്ത് വന്നു. 86 ശതമാനം തുക തിരിച്ച് അടക്കാന്‍ ബാക്കി നില്‍‌ക്കെ ഈ തുക ബാങ്ക് കിട്ടാക്കടമായി കണക്കാകിയതായും ആരോപണമുണ്ട്.

Next Story