LiveTV

Live

National

ബിജെപി എംപിമാര്‍ കുറഞ്ഞത് മൂന്ന് ലക്ഷം ലൈക്കുകള്‍ നേടണം; കള്ള ലൈക്ക് വേണ്ട: മോദി

ബിജെപി എംപിമാര്‍ കുറഞ്ഞത് മൂന്ന് ലക്ഷം ലൈക്കുകള്‍ നേടണം; കള്ള ലൈക്ക് വേണ്ട: മോദി
Summary
ഇന്ത്യക്കാരുടെ വിവരങ്ങള്‍ വല്ലതും ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ ഫേസ്‍ബുക്കിനെ പാഠംപഠിപ്പിക്കുമെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ ഭീഷണിക്ക്

ഇന്ത്യക്കാരുടെ വിവരങ്ങള്‍ വല്ലതും ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ ഫേസ്‍ബുക്കിനെ പാഠംപഠിപ്പിക്കുമെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ ഭീഷണിക്ക് പിന്നാലെ ബിജെപി എംപിമാര്‍ അവരുടെ ഫേസ്ബുക്ക് പേജുകള്‍ക്ക് കുറഞ്ഞത് മൂന്നു ലക്ഷം ലൈക്കുകള്‍ എങ്കിലും നേടണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതും കള്ള ലൈക്കുകളൊന്നും വേണ്ട, സത്യസന്ധമായ ലൈക്കുകളാണ് നേടേണ്ടതെന്നും മോദി വ്യക്തമാക്കുന്നു. ഡല്‍ഹിയിലെ പുതിയ പാര്‍ട്ടി ആസ്ഥാന മന്ദിരത്തില്‍ വച്ച് നടത്തിയ എംപിമാരുടെ അത്താഴ വിരുന്നിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ മോദി പുതിയ ഉത്തരവിട്ടത്.

ബിജെപി എംപിമാര്‍ കുറഞ്ഞത് മൂന്ന് ലക്ഷം ലൈക്കുകള്‍ നേടണം; കള്ള ലൈക്ക് വേണ്ട: മോദി

ലക്ഷ്യമിടുന്ന മൂന്ന് ലക്ഷം ലൈക്കുകള്‍ സ്വന്തമാക്കിയാല്‍ പിന്നെ, എംപിമാര്‍ അവരവരുടെ മണ്ഡലത്തിലെ പ്രവര്‍ത്തകരുമായി ഫേസ്‍ബുക്ക് ലൈവ് വഴി സംവദിക്കണമെന്നും മോദി ആവശ്യപ്പെടുന്നു. ലൈക്കുകള്‍ യഥാര്‍ഥമായിരിക്കണമെന്നും ഏതെങ്കിലും കുറുക്കുവഴികളിലൂടെ പണം കൊടുത്തോ അധികാരം ദുര്‍വിനിയോഗം ചെയ്തോ വാങ്ങുന്നതായിരിക്കരുതെന്നും മോദി നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നവമാധ്യമങ്ങളുടെ സ്വാധീനവും പങ്കും എത്ര വലുതായിരിക്കുമെന്ന വിഷയവും മോദി എംപിമാരുമായി പങ്കുവെച്ചു. ബിജെപി എംപിമാരില്‍ ഫേസ്‍ബുക്ക് പേജില്ലാത്തവര്‍ ആരുംതന്നെയില്ലെങ്കിലും മൂന്നു ലക്ഷം ലൈക്കുകളുള്ളവര്‍ വളരെ ചുരുക്കമാണ്. ഇതേ തുടര്‍ന്നാണ് എല്ലാ എംപിമാരും മൂന്ന് ലക്ഷം ലൈക്ക് നേടണമെന്ന് മോദി നിര്‍ദ്ദേശിച്ചതെന്നും യോഗത്തില്‍ പങ്കെടുത്ത ഒരു എംപി വ്യക്തമാക്കി. അമേരിക്കയിലേയും ഇന്ത്യയിലേയും തെരഞ്ഞെടുപ്പുകളില്‍ സ്വകാര്യ കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്ക ഇടപെട്ടുവെന്നും ജനങ്ങളില്‍ കൃത്രിമ സ്വാധീനം ചെലുത്തിയെന്നും ആരോപണം നേരിടുമ്പോഴും നവമാധ്യമങ്ങളില്‍ ശ്രദ്ധയൂന്നാന്‍ തന്നെയാണ് മോദിയുടെ തീരുമാനം. മോദിയുടെ നമോ ആപ്പിലൂടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി അമേരിക്കയിലെ സ്വകാര്യ കമ്പനിക്ക് കൈമാറുന്നുവെന്ന വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തിയതും വാര്‍ത്തയായിരുന്നു.