LiveTV

Live

National

മുംബൈയെ ഉഴുതുമറിക്കാന്‍ കര്‍ഷകര്‍; അനുനയ അടവുകളുമായി സര്‍ക്കാര്‍

മുംബൈയെ ഉഴുതുമറിക്കാന്‍ കര്‍ഷകര്‍; അനുനയ അടവുകളുമായി സര്‍ക്കാര്‍
Summary
അതേസമയം, പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പ്രതിനിധികള്‍ കര്‍ഷകരുമായി കൂടിയാലോചന തുടരുകയാണ്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ കിസാന്‍സഭയുടെ കാല്‍നട മാര്‍ച്ച് മുംബൈയിലെത്തി. അരലക്ഷത്തോളം പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കര്‍ഷകര്‍ നാളെ മഹാരാഷ്ട്ര നിയമസഭ ഘരാവോ ചെയ്തേക്കും. അതേസമയം, പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പ്രതിനിധികള്‍ കര്‍ഷകരുമായി കൂടിയാലോചന തുടരുകയാണ്.

മുംബൈയെ ഉഴുതുമറിക്കാന്‍ കര്‍ഷകര്‍; അനുനയ അടവുകളുമായി സര്‍ക്കാര്‍

നാസിക്കില്‍ നിന്ന് ബുധനാഴ്ചയാരംഭിച്ച കാല്‍നട മാര്‍ച്ച് 182 കിലോമീറ്റര്‍ പിന്നിട്ടാണ് മുംബൈയിലെത്തിയിരിക്കുന്നത്. ഇന്ന് മുംബൈ അതിര്‍ത്തി പ്രദേശമായ സിയണില്‍ തങ്ങുന്ന കര്‍ഷകര്‍ നാളെ മഹാരാഷ്ട്ര നിയമസഭ ഖരാവോ ചെയ്യാനാണ് ആലോചിക്കുന്നത്. എന്നാല്‍ നിയമസഭ ഘരാവോ ഒഴിവാക്കാനായി കര്‍ഷകരെ നിയമസഭക്ക് സമീപത്തേക്ക് വിടാതെ തടയാനാണ് പൊലീസ് നീക്കം. അതേസമയം, സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിനിധികള്‍ കര്‍ഷകരുമായി കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. കാര്‍ഷിക പ്രശ്നങ്ങളില്‍ നാളെ തന്നെ പരിഹാരം കാണുമെന്ന് മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. കാര്‍ഷിക വായ്പ പൂര്‍ണമായും എഴുതി തള്ളമെന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.

സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം, വൈദ്യുതി ബില്‍ എഴുതി തള്ളണം, വിവിധ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കണം, വിളനാശത്തിന് ഏക്കറിന് 40,000 രൂപ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. സമരത്തിന് പിന്തുണയുമായി സിപിഐ, കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി, എംഎന്‍എസ്, പെസന്റ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടി എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.