LiveTV

Live

National

ആര്‍എസ്എസ് സ്ത്രീകളെ ശാക്തീകരിക്കാനോ അധികാരം നല്‍കാനോ തയ്യാറാവാത്ത സംഘടനയെന്ന് രാഹുല്‍

ആര്‍എസ്എസ് സ്ത്രീകളെ ശാക്തീകരിക്കാനോ അധികാരം നല്‍കാനോ തയ്യാറാവാത്ത സംഘടനയെന്ന് രാഹുല്‍
Summary
''മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങളില്‍ എപ്പോഴും ഇടത്തും വലത്തും സ്ത്രീകളുണ്ടായിരുന്നതായി നമുക്ക് കാണാം. എന്നാല്‍ എപ്പോഴും പുരുഷന്‍മാരുടെ ഇടയില്‍ നില്‍ക്കുന്ന നിലയിലാണ് മോഹന്‍ ഭാഗവതിന്റെ ചിത്രം നമ്മള്‍ കാണുന്നത്. ''

ആര്‍എസ്എസ് സ്ത്രീകളെ ശാക്തീകരിക്കാനോ അധികാരം നല്‍കാനോ തയ്യാറാവാത്ത സംഘടനയാണെന്ന് രാഹുല്‍ ഗാന്ധി. ഷില്ലോങ്ങില്‍ സെന്റ് എഡ്മണ്ട് കോളജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഘാലയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. നാഗാലാന്റിലും മേഘാലയയിലും ഫെബ്രുവരി 27 ന് അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുകയാണ്. മാര്‍ച്ച് 3 നാണ് വോട്ടെണ്ണല്‍.

ആര്‍എസ്എസ് സ്ത്രീകളെ ശാക്തീകരിക്കാനോ അധികാരം നല്‍കാനോ തയ്യാറാവാത്ത സംഘടനയെന്ന് രാഹുല്‍



ബിജെപിയും ആര്‍എസ്എസും തങ്ങളുടെ ആശയങ്ങള്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നത് തടയുന്നതിനായുള്ള യുദ്ധത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് രാഹുല്‍ഗാന്ധി. സംസ്ഥാനത്തിന്റെ സംസ്കാരവും ഭാഷയും ജീവിതരീതിയും നശിപ്പിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. മേഘാലയയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികയാണെങ്കില്‍ അത് നാടിന്റെ സംസ്കാരത്തിനും മതത്തിനും ജീവിതരീതിക്കും തന്നെ ഭീഷണിയായിത്തീരുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.

നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ ഒരു വലിയ സ്ഥാനമുണ്ട്. കാര്യങ്ങള്‍ തീരുമാനിക്കുന്നതിലും നടപ്പിലാക്കുന്നതിലും അവരുടെ സ്ഥാനം വലുതാണ്. എന്നാല്‍ സ്തീകളുടെ അവകാശത്തില്‍ ആര്‍എസ് എസ് വിശ്വസിക്കുന്നില്ല. സമൂഹത്തില്‍ ഭയരഹിതമായി ജീവിക്കാനുള്ള അധികാരം അവര്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് നല്‍കുന്നത്. അവരുടെ തത്വചിന്ത അത്തരത്തിലുള്ളതാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു. ആര്‍എസ്എസ് നേതൃത്വത്തില്‍ ഏതെങ്കിലും വനിതകളെ കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

'മഹാത്മാ ഗാന്ധിയുടെ ചിത്രങ്ങളില്‍ എപ്പോഴും ഇടത്തും വലത്തും സ്ത്രീകളുണ്ടായിരുന്നതായി നമുക്ക് കാണാം. എന്നാല്‍ എപ്പോഴും പുരുഷന്‍മാരുടെ ഇടയില്‍ നില്‍ക്കുന്ന നിലയിലാണ് മോഹന്‍ ഭാഗവതിന്റെ ചിത്രം നമ്മള്‍ കാണുന്നത്. അവര്‍ പുരുഷന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്നവരാണ്. സമൂഹത്തില്‍ ഭീതി പടര്‍ത്താതെ അവര്‍ക്ക് ഭരണത്തിലെത്താന്‍ സാധിക്കില്ല', രാഹുൽ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ കോണ്‍ഗ്രസില്‍ ചേരണമെന്നും അവരുടെ താത്പര്യങ്ങള്‍ക്ക് കൂടുതല്‍ പങ്ക് രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയിലും സ്ത്രീകള്‍ക്ക് ആര്‍എസ്എസില്‍ പങ്കാളിത്തമില്ലെന്ന ആരോപണം രാഹുല്‍ ഉന്നയിച്ചിരുന്നു.