LiveTV

Live

National

ഷോപ്പിയാന്‍ വെടിവെപ്പ്; മരണം 3 ആയി

ഷോപ്പിയാന്‍ വെടിവെപ്പ്; മരണം 3 ആയി
Summary
സൈനിക വ്യൂഹത്തിനെതിരെ കല്ലെറിഞ്ഞെന്നാരോപിച്ചായിരുന്നു സൈന്യം വെടിയുതിര്‍ത്തത്

ഷോപ്പിയാനിലെ സൈനികവെടിവെപ്പില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചവരുടെ എണ്ണം 3 ആയി. സൈനിക വ്യൂഹത്തിനെതിരെ കല്ലെറിഞ്ഞെന്നാരോപിച്ചായിരുന്നു സൈന്യം വെടിയുതിര്‍ത്തത്. അതേസമയം സംഭവത്തില്‍ മൌനം പാലിക്കുന്ന പ്രതിരോധമന്ത്രിക്കെതിരെ വിമര്‍ശനവുമായി ബിജെപി എം പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സൈനിക വ്യൂഹത്തിനു നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് സൈന്യം പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ 2 പേര്‍ അന്ന് തന്നെ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന റയീസ് അഹമ്മദാണ് ഇന്ന് മരിച്ചത്. സംഭവത്തില്‍ സൈനികമേധാവിയുള്‍പ്പടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് വിവാദമായിരുന്നു. അതിനിടെ സൈന്യത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതിരോധമന്ത്രി പ്രതികരിക്കാത്തതിനെ വിമര്‍ശിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍സ്വാമി രംഗത്തെത്തി. വിശദീകരണം നല്‍കിയില്ലെങ്കില്‍ സഭയില്‍ വിഷയമുന്നയിക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. വെടിവെപ്പ് സംബന്ധിച്ച് സൈന്യം പ്രത്യേകം അന്വേഷണം നടത്തുന്നുണ്ടെന്നും സത്യം പുറത്തുവരുമെന്നും നോര്‍ത്തേണ്‍ കമാന്റ് കമാണ്ടര്‍ ലഫ്റ്റനന്‍റ് ജനറല്‍ ഡി അന്‍ബു പറഞ്ഞു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് സ്വാഭാവികമാണെങ്കിലും ഉദ്യോഗസ്ഥരുടെ പേരുകള്‍ നേരത്തെ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.