LiveTV

Live

National

തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Summary
തൊഗാഡിയയെ ഇന്നലെ രാവിലെ മുതൽ കാണാതായതായി അഹമ്മദാബാദ് പൊലീസ് അറിയിച്ചിരുന്നു.

അഹമ്മദാബാദിലെ ഷഹിബാഗിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തിയ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊഗാഡിയയെ ഇന്നലെ രാവിലെ മുതൽ കാണാതായതായി അഹമ്മദാബാദ് പൊലീസ് അറിയിച്ചിരുന്നു.

തൊഗാഡിയയെ അബോധാവസ്ഥയില്‍ കണ്ടെത്തി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൊഗാഡിയയെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കേസിൽ അറസ്റ്റ് രേഖപ്പെടുത്താനായി രാജസ്ഥാൻ പൊലീസ് അഹമ്മദാബാദിൽ എത്തിയപ്പോഴാണ് തൊഗാഡിയയെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള തൊഗാഡിയ സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കി ഓട്ടോറിക്ഷയിൽ കയറി വിഎച്ച്പി ഓഫീസിൽ നിന്ന് പോയെന്നാണ് പൊലീസ് പറയുന്നത്. തൊഗാഡിയ പൊലീസ് കസ്റ്റഡിൽ ആണെന്നാരോപിച്ച് വിഎച്ച്പി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.