LiveTV

Live

National

മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു

മുംബൈയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് മലയാളികള്‍ മരിച്ചു
Summary
കോതമംഗലം സ്വദേശി ജോസ് ആന്റണി, ചാലക്കുടി സ്വദേശി വികെ ബാബു എന്നിവരാണ് മരിച്ച മലയാളികള്‍.

മുംബൈയില്‍ ഒഎന്‍ജിസി ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്ന വീണ് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 5 പേര്‍ മരിച്ചു. കോതമംഗലം സ്വദേശി ജോസ് ആന്റണി, ചാലക്കുടി സ്വദേശി വികെ ബാബു എന്നിവരാണ് മരിച്ച മലയാളികള്‍. അഞ്ച് ഒഎന്‍ജിസി ഉദ്യോഗസ്ഥരും രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ ഏഴു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. തീരത്ത് നിന്ന് 30 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് ഹെലികോപ്റ്റര്‍ കാണാതായത്.

10.35 ഓടെ ഹെലികോപ്റ്ററിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്റുമായുള്ള ബന്ധം നഷ്ടപ്പെട്ടു. നേവിയും കോസ്റ്റ് ഗാര്‍ഡും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.