LiveTV

Live

National

ശ്രീനഗറില്‍ നിന്ന് ലേ വരെ 15 മിനിറ്റുകൊണ്ടെത്താമെന്ന് സ്മൃതി ഇറാനി; പൊളിച്ചടുക്കി ട്രോള്‍മഴ

ശ്രീനഗറില്‍ നിന്ന് ലേ വരെ 15 മിനിറ്റുകൊണ്ടെത്താമെന്ന് സ്മൃതി ഇറാനി; പൊളിച്ചടുക്കി ട്രോള്‍മഴ
Summary
ശ്രീനഗറില്‍ നിന്ന് ലേയിലേക്ക് റോഡ് മാര്‍ഗം 15 മിനിറ്റുകൊണ്ട് യാത്ര ചെയ്ത് എത്താമെന്നായിരുന്നു സ്മൃതിയുടെ ട്വീറ്റ്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വിവാദങ്ങള്‍ പുതുമയല്ല. കഴിഞ്ഞദിവസം ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു വാര്‍ത്ത ട്വീറ്റ് ചെയ്ത സ്മൃതി ഒരിക്കല്‍ കൂടി ട്രോളന്‍മാര്‍ക്ക് ഇരയായി. ശ്രീനഗറില്‍ നിന്ന് ലേയിലേക്ക് റോഡ് മാര്‍ഗം 15 മിനിറ്റുകൊണ്ട് യാത്ര ചെയ്ത് എത്താമെന്നായിരുന്നു സ്മൃതിയുടെ ട്വീറ്റ്. യാത്രാ ദൈര്‍ഘ്യം കുറയ്ക്കുന്നതിനുള്ള സുജില പാസ് തുരങ്ക പാത പദ്ധതിക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നും സ്മൃതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 2013 ഒക്ടോബറില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ പദ്ധതിയായിരുന്നു സുജില പാസ് തുരങ്ക പാത.

ശ്രീനഗറില്‍ നിന്ന് ലേ വരെ 15 മിനിറ്റുകൊണ്ടെത്താമെന്ന് സ്മൃതി ഇറാനി; പൊളിച്ചടുക്കി ട്രോള്‍മഴ

സുജില പാസ് വരുന്നതോട് കൂടി ശ്രീനഗറില്‍ നിന്ന് ലേയിലേക്ക് 15 മിനിറ്റുകൊണ്ട് എത്താമെന്ന് മന്ത്രി ട്വീറ്റില്‍ അവകാശപ്പെട്ടു. എന്നാല്‍ യഥാര്‍ഥത്തില്‍ സുജില പാസ് തുരങ്കം വരുന്നതോട് കൂടി ശ്രീനഗര്‍ - ലേ യാത്രാസമയത്തില്‍ മൂന്നു മണിക്കൂറിലേറെ കുറവ് വരുമെന്നാണ് റിപ്പോര്‍ട്ട്. യാത്രാ ദൈര്‍ഘ്യത്തില്‍ മൂന്നര മണിക്കൂര്‍ വേണ്ടി വരുന്ന സുജില പാസ് 15 മിനിറ്റുകൊണ്ട് തുരങ്കം വരുന്നതോടെ പിന്നിടാമെന്നായിരുന്നു റിപ്പോര്‍ട്ട്. ഏജന്‍സി റിപ്പോര്‍ട്ടാണ് ടൈംസ് ഓഫ് ഇന്ത്യ ഉപയോഗിച്ചെങ്കിലും ഉടന്‍ തന്നെ അവര്‍ തെറ്റ് തിരുത്തുകയും ഖേദപ്രകടനം നടത്തുകയും ചെയ്തു. എന്നാല്‍ സ്മൃതിയുടെ ട്വീറ്റില്‍ വന്‍ ട്രോള്‍മഴയാണ് പെയ്തിറങ്ങിയത്. ഉത്തരവാദിത്തപ്പെട്ട കേന്ദ്രമന്ത്രി കുറച്ചെങ്കിലും ബോധത്തോടെ ട്വീറ്റുകള്‍ ചെയ്യണമെന്നായിരുന്നു അതില്‍ ഭൂരിഭാഗത്തിന്‍റെയും ആവശ്യം. ലേയില്‍ നിന്ന് ശ്രീനഗറിലേക്ക് മണാലി ദേശീയപാത വഴി 800 കിലോമീറ്ററോളം ദൂരമുണ്ട്. 21 മണിക്കൂറെങ്കിലുമാണ് റോഡ് മാര്‍ഗമുള്ള യാത്രാദൈര്‍ഘ്യം. വിമാനത്തിലാണെങ്കില്‍ പോലും 55 മിനിറ്റുണ്ട് യാത്ര.