LiveTV

Live

National

പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ; ഉത്തരവ് യുപി പഞ്ചായത്തിന്റേത്

പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ; ഉത്തരവ് യുപി പഞ്ചായത്തിന്റേത്
Summary
വിചിത്രമായ പല ഉത്തരവുകള്‍ കൊണ്ടും നിയന്ത്രണങ്ങള്‍ മൂലവും കുപ്രസിദ്ധമാണ് ഉത്തര്‍പ്രദേശിലെ മിക്ക പഞ്ചായത്ത് ഭരണകൂടങ്ങളും.

വിചിത്രമായ പല ഉത്തരവുകള്‍ കൊണ്ടും നിയന്ത്രണങ്ങള്‍ മൂലവും കുപ്രസിദ്ധമാണ് ഉത്തര്‍പ്രദേശിലെ മിക്ക പഞ്ചായത്ത് ഭരണകൂടങ്ങളും. സകല നിയന്ത്രണങ്ങളും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്.

പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ; ഉത്തരവ് യുപി പഞ്ചായത്തിന്റേത്

പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കാന്‍ പാടില്ല, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയവയായിരുന്നു ഇതില്‍ ചില നിയന്ത്രണങ്ങള്‍. ഇപ്പോഴിതാ, പെണ്‍കുട്ടികള്‍ റോഡില്‍ വച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് കണ്ടാല്‍ ഭീമന്‍ തുക പിഴയൊടുക്കേണ്ടി വരുമെന്നാണ് മഥുരയിലെ മദോറ ഗ്രാമ പഞ്ചായത്ത് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. പത്തോ നൂറോ അല്ല, 21,000 രൂപയാണ് ഇത് ലംഘിച്ചാല്‍ അടയ്ക്കേണ്ട പിഴത്തുക. പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് തടയാനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറയ്ക്കാനും ഈ നിയന്ത്രണത്തിന് കഴിയുമെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ കണ്ടെത്തല്‍.