Top

സാക്കിര്‍ നായിക്കിന് ഇന്റര്‍പോളിന്റെ ക്ലീന്‍ചിറ്റ് 

MediaOne Logo

rishad

  • Updated:

    2018-06-01 23:12:53.0

Published:

1 Jun 2018 11:12 PM GMT

സാക്കിര്‍ നായിക്കിന് ഇന്റര്‍പോളിന്റെ ക്ലീന്‍ചിറ്റ് 
X

സാക്കിര്‍ നായിക്കിന് ഇന്റര്‍പോളിന്റെ ക്ലീന്‍ചിറ്റ് 

റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇന്‍റര്‍പോള്‍ തള്ളി

മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് ഇന്റര്‍പോളിന്റെ ക്ലീന്‍ചിറ്റ്. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇന്‍റര്‍പോള്‍ തള്ളി. അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താത്ത സാഹചര്യത്തിലാണ് തീരുമാനം. മതപ്രഭാഷകന്‍ സാകിര്‍നായിക്കിനെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇന്‍റര്‍പോൾ റെഡ്കോർണർ നോട്ടീസ് വേണ്ടെന്ന് തീരുമാനിച്ചത്.

അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടായ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇന്‍റര്‍പോള്‍ തള്ളി. സാകിര്‍ നായിക്കിനെതിരെ സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്നും പൊലീസ് നായിക്കിനെതിരെ യാതൊരു കുറ്റവും ചുമത്തിയിട്ടില്ലെന്നും ഇന്റര്‍പോള്‍ വ്യക്തമാക്കി. സാക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങള്‍ക്ക് നല്‍കിയ വിവരങ്ങള്‍ രേഖയില്‍നിന്ന് നീക്കണമെന്ന് ഇന്‍റര്‍പോള്‍ നിർദേശവും നല്‍കി. ഇന്‍റര്‍പോള്‍ തീരുമാനത്തെ സാകിര്‍ നായിക് സ്വാഗതം ചെയ്തു. അതേസമയം റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാന്‍ വീണ്ടും അപേക്ഷ നല്‍കാനുള്ള തീരുമാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി.

Next Story