LiveTV

Live

National

മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹ ക്ഷണക്കത്തിന്‍റെ വില 'വെറും ഒന്നര ലക്ഷം രൂപ'

മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹ ക്ഷണക്കത്തിന്‍റെ വില 'വെറും ഒന്നര ലക്ഷം രൂപ'
Summary
ഇന്ത്യന്‍ ധനികരില്‍ ഒന്നാം നിരക്കാരനായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹത്തിന്‍റെ ഒരുക്കമാണ്

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‍ലിയും ബോളിവുഡ് താരസുന്ദരി അനുഷ്കയും തമ്മിലുള്ള വിവാഹം മാധ്യമങ്ങള്‍ ആഘോഷിച്ചു തീരും മുമ്പെ മറ്റൊരു അത്യാഢംബര വിവാഹത്തിന് വേദി ഒരുങ്ങുന്നു.

മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹ ക്ഷണക്കത്തിന്‍റെ വില 'വെറും ഒന്നര ലക്ഷം രൂപ'

ഇന്ത്യന്‍ ധനികരില്‍ ഒന്നാം നിരക്കാരനായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ വിവാഹത്തിന്‍റെ ഒരുക്കമാണ് ലോകത്തിലെ തന്നെ കോടീശ്വരന്‍മാരുടെ കണ്ണുതള്ളിക്കുന്നത്. വിവാഹത്തിന് മുമ്പെ ക്ഷണക്കത്താണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഒരു ക്ഷണക്കത്തിന്‍റെ ചെലവ് ഒന്നര ലക്ഷം രൂപയാണത്രേ. അതായത് ഐഫോണിന്‍റെ ഏറ്റവും പുതിയ പതിപ്പിനേക്കാള്‍ കൂടുതല്‍ വിലയുണ്ടിതിന്. എന്നാല്‍ കോടീശ്വരനായ അംബാനിക്ക് ഇതൊക്കെ വെറും ആനവായില്‍ അമ്പഴങ്ങ എന്ന ചൊല്ല് പോലെ മാത്രം. ഏതായാലും ക്ഷണക്കത്തിന്‍റെ ആഢംബരം ഇത്രത്തോളമാണെങ്കില്‍ വിവാഹം എങ്ങനെയായിരിക്കുമെന്നാണ് മിക്കവരുടെയും ആകാംക്ഷ.

മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹ ക്ഷണക്കത്തിന്‍റെ വില 'വെറും ഒന്നര ലക്ഷം രൂപ'