LiveTV

Live

National

ഗുജറാത്തിലെ ബിജെപി റാലിയില്‍ കോണ്‍ഗ്രസ് ജയ് വിളികളുമായി വ്യാപാരികള്‍‌

ഗുജറാത്തിലെ ബിജെപി റാലിയില്‍ കോണ്‍ഗ്രസ് ജയ് വിളികളുമായി വ്യാപാരികള്‍‌
Summary
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണത്തിന് കനത്ത തിരിച്ചടി നല്‍കി രത്ന വ്യാപാരികള്‍.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണത്തിന് കനത്ത തിരിച്ചടി നല്‍കി രത്ന വ്യാപാരികള്‍. സൂറത്തിലെ ബിജെപി സ്ഥാനാര്‍ഥി കാന്തി ബലാറിനാണ് ഏറ്റവും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നത്. മഹിധാര്‍പുര രത്ന വ്യാപാര മാര്‍ക്കറ്റിന് സമീപം കാന്തിയുടെ പ്രചരണ റാലിക്ക് നേരെയാണ് പ്രതിഷേധം ഉയര്‍ന്നത്.

ഗുജറാത്തിലെ ബിജെപി റാലിയില്‍ കോണ്‍ഗ്രസ് ജയ് വിളികളുമായി വ്യാപാരികള്‍‌

രത്ന വ്യാപാരികളും തൊഴിലാളികളും കാന്തിയുടെ പ്രചരണ റാലിക്കിടെ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മാര്‍ക്കറ്റിന് സമീപം കെട്ടിവച്ചിരുന്ന കാവിക്കൊടികള്‍ പ്രതിഷേധക്കാരില്‍ ചിലര്‍ കീറിയെറിഞ്ഞു. സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകളും നശിപ്പിച്ചു. ബിജെപി സ്ഥാനാര്‍ഥി ചിത്രത്തില്‍ പോലുമുണ്ടാകില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇതിനിടെയാണ് പട്ടേല്‍ വിഭാഗക്കാരായ വ്യാപാരികള്‍ കോണ്‍ഗ്രസിന് ജയ് വിളികള്‍ മുഴക്കി പ്രചരണം തടസപ്പെടുത്താന്‍ ശ്രമിച്ചത്.

രത്ന വ്യാപാരത്തിന് പേര് കേട്ട മഹിധാര്‍പുര മാര്‍ക്കറ്റ് ഒരുകാലത്ത് ബിജെപിയുടെ ഉരുക്കുകോട്ട ആയിരുന്നു. ഏകദേശം 2000 ഓളം രത്ന വ്യാപാരികളും 700 ചെറുകിട നിര്‍മാണശാലകളുമുള്ള മഹിധാര്‍പുരയില്‍ ഒരു ദിവസം 350 കോടിയോളം രൂപയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഇതേസമയം, പട്ടേല്‍ വിഭാഗത്തിന് വന്‍ സ്വാധീനമുള്ള മേഖലയാണ് ഇത്.