LiveTV

Live

National

ഭിക്ഷാടകരുടെ കയ്യിലകപ്പെട്ട ആ കുഞ്ഞുപെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി,തെരുവിലേക്കല്ല ഇനിയവള്‍ സ്കൂളിലേക്ക്

 ഭിക്ഷാടകരുടെ കയ്യിലകപ്പെട്ട ആ കുഞ്ഞുപെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി,തെരുവിലേക്കല്ല ഇനിയവള്‍ സ്കൂളിലേക്ക്
Summary
വ്യാഴാഴ്ച രാത്രി 7മണിക്കാണ്‌ ദീപയ്ക്ക് ഡല്‍ഹിയിലെ ഭിക്ഷക്കാരെ ചികിൽസിക്കുന്ന ഒരു ഡോക്ടറുടെ കോൾ വരുന്നത്

കണ്ടപ്പോള്‍ മുതല്‍ ഒരു നൊമ്പരമായി മാറിയിരുന്നു അവള്‍. പൊള്ളലേറ്റ, വടുക്കള്‍ വീണ അവളുടെ പിഞ്ചുശരീരം, നിക്ഷ്ക്കളങ്കമായ അവളുടെ ഉറക്കം എല്ലാം. എങ്ങിനെ അവള്‍ ഭിക്ഷക്കാരുടെ കയ്യില്‍പ്പെട്ടു, അവളെ എങ്ങിനെ രക്ഷിക്കും എന്നീ സംശയങ്ങളുമായിരുന്നു ചിത്രം കണ്ടവരുടെ മനസില്‍. ഡല്‍ഹി മലയാളിയും സാമൂഹ്യപ്രവര്‍ത്തകയുമായ ദീപ മനോജ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡല്‍ഹി ദില്‍ഷാദ് റയില്‍വെ സ്റ്റേഷനില്‍ ഒരു ഭിക്ഷക്കാരന്റെ കയ്യില്‍ അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയുടെ ചിത്രവും വീഡിയോയും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. അന്നു മുതല്‍ ആ പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ദീപയും സംഘവും, ഒപ്പം പ്രാര്‍ത്ഥനയും പിന്തുണയുമായി നല്ലവരായ മലയാളികളും. ഒടുവില്‍ അവളെ കണ്ടെത്തി. വ്യാഴാഴ്ച രാത്രി 7മണിക്കാണ്‌ ദീപയ്ക്ക് ഡല്‍ഹിയിലെ ഭിക്ഷക്കാരെ ചികിൽസിക്കുന്ന ഡോക്ടറുടെ കോള്‍ വരുന്നത്. ഉടൻ ദീപയും സംഘവും കാറിൽ അവിടെ പാഞ്ഞെത്തി. ആ കുട്ടിയെ തിരിച്ചറിഞ്ഞു. അവൾ അമ്മയുടെ മടിയിൽ ഇരിക്കുന്നു.

 ഭിക്ഷാടകരുടെ കയ്യിലകപ്പെട്ട ആ കുഞ്ഞുപെണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി,തെരുവിലേക്കല്ല ഇനിയവള്‍ സ്കൂളിലേക്ക്

സാജിയ എന്നാണ് കുട്ടിയുടെ പേര്. അവളുടെ കുടുംബത്തിലെ ബന്ധു തന്നെയാണ് അവളെ ഭിക്ഷ യാചിക്കാന്‍ കൊണ്ടുപോകുന്നത്. പെണ്‍കുട്ടിയെ ഇനി ഭിക്ഷക്ക് വിടില്ലെന്ന് അമ്മ ദീപയ്ക്ക് ഉറപ്പ് നല്‍കി. സാജിയക്ക് സ്കൂളില്‍ പോകാന്‍ അവസരമൊരുക്കുമെന്ന് ദീപയും പറഞ്ഞു.

ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു ടീം വർക്ക്‌ ന്റെ വിജയം... അന്ന് മുതൽ അവളെ കണ്ടെത്താൻ കൂടെ Parmeshwaran Madhu ഉണ്ടായിരുന്നു.. മരിച്ചാലും കൂടെ ഉണ്ടാവുമെന്ന് പറഞ്ഞു ധൈര്യം തന്ന Jayaraj Nair.. നമുക്ക് മുന്നോട്ടു പോകണം.. ഭിക്ഷാടനം നമുക്ക് അവസാനിപ്പിക്കാൻ.. അതിനായി ഏതറ്റം വരെ പോകാനും കൂടെ ഉണ്ടാകും എന്ന് Joby George.. പിന്നെ ഒന്നും നോക്കിയില്ല.. ഒപ്പം Manoj Mathew ന്റെ പൂർണ പിന്തുണയും... പിന്നെ പേടിയല്ല.. ആവേശമായിരുന്നു..

ലോകത്തിന്റെ പല ഭാഗത്തു നിന്നും പല കൂട്ടുകാർ കൈ കോർത്തു.. അതിൽ മുഖ്യം Ashna Abbas.. Shiju Chacko.. samson paul.. Vinod.. Parvati.. Joseph Michael Jose എന്നിവർ ഒക്കെ ആയിരുന്നു..

ഇന്നലെ ഞങ്ങൾക്ക് കിട്ടിയ സന്ദേശമനുസരിച്ചു വളരെ ശ്രമകരമായ ഒരു അന്വേഷണം ഞങ്ങൾ നടത്തി.. ഒരു ചേരിയിൽ ആയിരുന്നു ഞങ്ങൾ എത്തപ്പെട്ടത്.. സുരക്ഷിതത്വം തോന്നായ്കയാൽ രാത്രിയിൽ അപകടം ഒഴിവാക്കാനും ഞങ്ങൾ തീരുമാനിച്ചു.. കാലിൽ മുറിവുള്ള അവൾ treatment നു എത്തുന്ന വിവരം ഡോക്ടർ വിളിച്ചറിയിച്ചു.. ഞാൻ ഇന്നലെ ഡോക്ടറെ കണ്ടു അവളുടെ ഫോട്ടോയും വീഡിയോയും അടങ്ങുന്ന details കൈമാറിയിരുന്നു... മാതാവും കുടുംബാംഗങ്ങളും അവരുടെ തെറ്റുകളിൽ ക്ഷമ പറഞ്ഞു.. ഇനി ആ തെറ്റ് ആവർത്തിക്കില്ലെന്നും.. അവൾക്കു കൈ നിറയെ മധു അങ്കിൾ മിട്ടായി വാങ്ങി കൊടുത്തു.. tuesday അവൾക്കു ഒരു സർജറി ഉണ്ട്.... അവളോടൊപ്പം ഉണ്ടാവണമെന്ന് വിചാരിക്കുന്നു..

അങ്ങനെ ആ ദൈത്യം പൂർണമായി.. ഇനിയും നമുക്ക് ഭിക്ഷാടനം പൂർണമായും നിരോധിക്കാനുള്ള mission നു മായി മുന്നോട്ടു പോകാം..